Thursday December 08, 2016
Latest Updates

ശൈത്യം നേരിടാന്‍ സര്‍ക്കാര്‍ റെഡി; മഞ്ഞുരുക്കാന്‍ 211,000 ടണ്‍  ഉപ്പ് സജ്ജമായി

ശൈത്യം നേരിടാന്‍ സര്‍ക്കാര്‍ റെഡി; മഞ്ഞുരുക്കാന്‍ 211,000 ടണ്‍  ഉപ്പ് സജ്ജമായി

ഡബ്ലിന്‍: കൊടും ശൈത്യത്തെ നേരിടാന്‍ അയര്‍ലണ്ട് തയ്യാറെടുപ്പ് തുടങ്ങി.ശൈത്യകാലത്ത് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് സര്‍ക്കാര്‍ ലോഞ്ച് ചെയ്തു. ഡബ്ലിനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന പരിപാടിയില്‍ കൃഷി മന്ത്രി സൈമണ്‍ കൊവ്‌നെയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. വെബ്‌സൈറ്റിന് പുറമേ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ബുക്ക്‌ലെറ്റും സര്‍ക്കാര്‍ പുറത്തിറക്കി.

മുന്‍ വര്‍ഷങ്ങളിലെ ശൈത്യം നേരിടുന്നതിലെ വീഴ്ചകളില്‍ നിന്ന് വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്നതിന്റെ തിരിച്ചടികള്‍ സര്‍ക്കാര്‍ മനസിലാക്കി. ഇത്തവണ മുന്‍ വര്‍ഷങ്ങളിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഗതാഗതം തടസപ്പെടുത്തുന്ന വിധം മഞ്ഞുവീഴ്ച ഉണ്ടായാല്‍ മഞ്ഞുരുക്കാന്‍ ഉപ്പ് തയ്യാറാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗതാഗത മന്ത്രി പാസ്‌ക്കള്‍ ദൊനെഹ് പറഞ്ഞു.
ഇതിനായി 211,000 ടണ്‍ ഉപ്പാണ് സര്‍ക്കാര്‍ തയ്യാറാക്കി വച്ചിരിക്കുന്നത്.

റോഡില്‍ മഞ്ഞുരുക്കുന്നതിനും ഗതാഗത തടസം നീക്കുന്നതിനും 1.8 മില്യന്‍ യൂറോ അനുവദിച്ചിട്ടുണ്ടെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. സര്‍ക്കാരും റോഡ് സേഫ്റ്റി അതോറിറ്റിയും മെറ്റ് എറാന്‍, ബസ് എറാന്‍ തുടങ്ങിയ സ്ഥാപനങ്ങളും സംയുക്തമായാണ് ഇത്തവണ ശൈത്യം നേരിടാന്‍ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി എന്‍ഡ കെന്നി ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ ശൈത്യം നേരിടാന്‍
ജനങ്ങള്‍ക്ക് നിര്‌ദ്ദേശം നല്കിക്കൊണ്ട് പ്രധാനമന്ത്രി ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടു.

Scroll To Top