Thursday December 08, 2016
Latest Updates

ശുഭദിനങ്ങള്‍ തിരിച്ചുവരുന്നു; അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു

ശുഭദിനങ്ങള്‍ തിരിച്ചുവരുന്നു; അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു

ഡബ്ലിന്‍: കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടും സാധനങ്ങളുടെ വില്‍പ്പനകൂടും, സാമ്പത്തിക വളര്‍ച്ച പഴയതിനേക്കാള്‍ മെച്ചപ്പെടും. 2013സമ്മാനിച്ച കടുത്ത നിരാശയ്ക്ക് ശേഷം ശുഭപ്രതീക്ഷകള്‍ സമ്മാനിക്കുന്നതിന്‍െ്‌റ സൂചനകള്‍ 2014 ന്‍െ്‌റ ആദ്യപാദത്തില്‍ തന്നെ അയര്‍ലണ്ടില്‍ ദൃശ്യമായി തുടങ്ങി. അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം തിരിച്ചുവരവിന്‍െ്‌റയും കരകയറുന്നതിന്‍െ്‌റയും സൂചനകളാണ് പുറത്ത് വരുന്ന്തെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.

ആഭ്യന്തരോദ്പാദന വളര്‍ച്ച 2014 ല്‍ കാണിക്കുന്നത് 2.9 ശതമാനം, സാമ്പത്തിക നിക്ഷേപം 21.5 ശതമാനം കൂടുകയും ചെയ്തു. സാമ്പത്തികം ചെലവഴിക്കല്‍ 1.9 ശതമാനം കൂടി. തൊഴില്‍രംഗത്തും വളര്‍ച്ച കാണിക്കുന്നുണ്ട്. ഈ വര്‍ഷം 10.9 ശതമാനം കാണിച്ച തൊഴിലില്ലായ്മ 2015 ല്‍ 9.6 ശതമാനമാകും. 50,000 പുതിയ തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.ആഭ്യന്തരോല്‍പ്പാദനം പ്രതീക്ഷിച്ചതിലും തീരെ മോശമായിപ്പോയ 2013 ല്‍സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലും കാട്ടിയത് മോശം പ്രകടനമായിരുന്നു.

സ്വകാര്യമേഖലയിലുണ്ടാകുന്ന തൊഴിലവസരങ്ങള്‍, ഉപഭോക്തൃ മേഖലയിലുണ്ടാകുന്ന ഉണര്‍വ്വ്, ബിസിനസിലും നിക്ഷേപങ്ങളിലുമുണ്ടായിട്ടുള്ള വളര്‍ച്ച ഇവയെല്ലാം സമ്പദവ്യവസ്ഥയ്ക്ക് ശുഭകരമായ കാര്യമാണെന്ന മുഖ്യ സാമ്പത്തിക വിദഗ്ദ്ധനും നയങ്ങള്‍ സംബന്ധിച്ച സമിതി തലവനുമായ ഫെര്‍ഗല്‍ ഒ ബ്രയാനും പറയുന്നു.നികുതിഭാരം കുറയ്ക്കുക, മികച്ച സാമ്പത്തിക നയങ്ങള്‍ കൊണ്ടുവരിക, നിക്ഷേപംകൂട്ടുക, അയര്‍ലണ്ടിന്റെ ആഗോള സാധ്യതകള്‍ കൂട്ടുക, വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് അടുത്ത ഘട്ടത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

Scroll To Top