Sunday December 04, 2016
Latest Updates

ശുദ്ധജല വിതരണ നിയന്ത്രണം വ്യാഴാഴ്ച്ചവരെ

ശുദ്ധജല വിതരണ നിയന്ത്രണം വ്യാഴാഴ്ച്ചവരെ

ഡബ്ലിന്‍: ഡബ്ലിനിലെ ശൂദ്ധജല വിതരണത്തില്‍ നേരിട്ട തടസങ്ങള്‍ ആ വ്യാഴാഴ്ച്ചയോടുകൂടിയെങ്കിലും ഒഴിവാക്കാനാകുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ഡബ്ലിനിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയായിരുന്നു.
കില്‍ഡെയറിലെ ബല്ലിമോര്‍ യൂസ്‌റ്റേസ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വന്ന പ്രശ്‌നങ്ങള്‍ ദിവസങ്ങള്‍ക്കകം തന്നെ ശരിയാക്കുമെന്നും വെള്ളത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ബെല്ലിമോര്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി ഉറപ്പുപറയുകയായിരുന്നു.
ഇതേ അളവില്‍ പുരോഗമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വ്യാഴാഴ്ച്ചയോടുകൂടി ശുദ്ധജലവിതരണം പുനസ്ഥാപിക്കാനാവുമെന്നും നിയന്ത്രണം ആവശ്യമില്ലാതാവുമെന്നുമാണ് മന്ത്രി പറഞ്ഞത്.
അടുത്ത വ്യാഴാഴ്ച്ച വരെ രാത്രി 8മണി മുതല്‍ രാവിലെ 7മണിവരെ നീളുന്ന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി ബെല്ലിമോര്‍ യുസ്‌റ്റേസസിലെ എന്‍ജിനീയര്‍മാര്‍ പരിശ്രമം തുടരുകയാണെന്നും ഇപ്പോള്‍ മികച്ച രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Scroll To Top