Friday December 09, 2016
Latest Updates

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഡബ്ലിനില്‍ കുട്ടികളുടെ ഗാനമേളയും ശനിയാഴ്ച്ച

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഡബ്ലിനില്‍ കുട്ടികളുടെ ഗാനമേളയും ശനിയാഴ്ച്ച

ഡബ്ലിന്‍: കേരളഹൌസ് ശിശുദിനാഘോഷ പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിലുള്ള ഗാനമേള സംഘടി പ്പിക്കുന്നു.നവംബര്‍ 15 ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ശിശു ദിനാഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്.
മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക് വിദ്യാര്‍ത്ഥികളായ എവിലിന്‍ വിന്‌സെന്റ്,ബ്രിറ്റോ പെരേപ്പാടന്‍,ബ്രോണ പെരേപ്പാടന്‍, മീനു ജോര്‍ജ്, നിയ ജെയിന്‍ ,അലീഷ മനോജ്,ദിവ ജോബിസ്,ടെസ സന്തോഷ്,റ്റാനിയ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മനോഹരമായ ഗാനമേളക്കാണ് കേരള ഹൗസ് ശിശുദിനാഘോഷം വേദിയാകുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷം കേരള ഹൗസ് വിജയകരമായി സംഘടിപ്പിച്ച ശിശുദിനാഘോഷം ഈ വര്‍ഷം കില്‍മന ഹാളില്‍ വെച്ച് നവംബര്‍ പതിനഞ്ചിനു വൈവിധ്യവും വ്യത്യസ്തവുമായ കലാപരിപാടികളോടെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്
ഉച്ചക്ക് കൃത്യം രണ്ട് മണിക്ക് നൂറുകണക്കിനു കുട്ടികള്‍ നെഹ്രുതൊപ്പിയും ദേശീയപതാകയും വഹിച്ചു കൊണ്ടുള്ള ശിശുദിന പരേഡോടുകൂടി ശിശുദിനാഘോഷം ആരംഭിക്കും.

തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന കുട്ടികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

സ്വോര്‍ഡ്‌സ് മുതല്‍ വിക്‌ളോ വരെയുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകളും, സിനിമാറ്റിക് ഡാന്‍സുകളും , നിരവധി ടാബ്ലോകളും പ്രച്ഛന്നവേഷവും സ്‌കിറ്റ് എന്നിവയും കലാപരിപാടിയുടെ ഭാഗമായി ഉണ്ടാകു

Scroll To Top