Monday December 05, 2016
Latest Updates

ശാലോം മിനിസ്ട്രി ശുശ്രൂഷകള്‍ അയര്‍ലണ്ടിലേയ്ക്കും ;മാര്‍ച്ച് 8 ന് പോര്‍ട്ട് ലീഷില്‍ ധ്യാനത്തോടെ തുടക്കമാവും

ശാലോം മിനിസ്ട്രി ശുശ്രൂഷകള്‍ അയര്‍ലണ്ടിലേയ്ക്കും ;മാര്‍ച്ച് 8 ന് പോര്‍ട്ട് ലീഷില്‍ ധ്യാനത്തോടെ തുടക്കമാവും

ഡബ്ലിന്‍:നവസുവിശേഷവത്കരണ രംഗത്ത് ലോകമെമ്പാടും സജീവ സാന്നിധ്യമായ ശാലോം മിനിസ്ട്രി അയര്‍ലണ്ടിലേയ്ക്കും.അയര്‍ലണ്ടില്‍ ആരംഭിക്കുന്ന വിവിധ ശുശ്രൂഷകളുടെ ആദ്യപടിയായി ശാലോം ഒരുക്കുന്ന ഏകദിന ധ്യാനം 2014 മാര്‍ച്ച് എട്ടിന് ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ പോര്‍ട്ട്‌ലീഷ് സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടത്തപ്പെടും. ശാലോം മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി സിഎംഐ ഉള്‍പ്പെടെയുള്ള ശാലോം ടീം നേതൃത്വം നല്കും.

മാധ്യമങ്ങളിലൂടെ സുവിശേഷം അറിയിക്കാനുള്ള വലിയ ദൗത്യമാണ് ശാലോം അയര്‍ലണ്ടിലും ആരംഭിക്കുന്നത്.പ്രവാസികളായ വിശ്വാസികളുടെ ആത്മീയമായ ഉത്തരവാദിത്വമായി സുവിശേഷപ്രവര്‍ത്തനങ്ങളെ മാറ്റാനുള്ള കൃപയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും ,ഒരുക്കങ്ങള്‍ നടത്തുവാനുമുള്ള അവസരമായി പോര്‍ട്ട് ലീഷിലെ ധ്യാനം പ്രയോജനപ്പെടുത്താനാവും. അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും ശാലോം കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ഫെബ്രുവരി 25 നു മുന്‍പായി പേരുകള്‍ നല്‍കേണ്ടതാണ്.രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

റെജി മാത്യു 087 793 7038

ജോസഫ് ആന്റണി 087 205 3807

ജിന്‍സി ജിജി 087 118 6026,
സിനി എം ജോണ്‍ 087 6139026

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Marys Parish Hall, Opposite to SS. PETER PAULS CHURCH, Dublin Road, PORTLAOISE, CO. LAOIS. shalom ire

Scroll To Top