Tuesday December 06, 2016
Latest Updates

ശാലോം ഒരുക്കുന്ന ഏകദിന ധ്യാനം മാര്‍ച്ച് എട്ടിന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ശാലോം ഒരുക്കുന്ന ഏകദിന ധ്യാനം മാര്‍ച്ച് എട്ടിന്,   ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ഡബ്ലിന്‍: മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ശാലോം ശുശ്രൂഷകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഒരവസരം.

അയര്‍ലണ്ടില്‍ ശാലോം ഒരുക്കുന്ന ഏകദിന ധ്യാനം 2014 മാര്‍ച്ച് എട്ടിന് ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ പോര്‍ട്ട്‌ലീഷ് സെന്റ് മേരീസ് പരിഷ് ഹാളില്‍. ശാലോം മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി സിഎംഐ നേതൃത്വം നല്കും.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ശുശ്രൂഷയാണ് ശാലോം. പെരുവണ്ണാമൂഴി എന്ന കുഗ്രാമത്തില്‍ ആരംഭിച്ച ഈ ശുശ്രൂഷയിലൂടെ ഇപ്പോള്‍ 123 രാജ്യങ്ങളില്‍ വചനം പങ്കുവയ്ക്കപ്പെടുന്നു. ശാലോം മിനിസ്ട്രിയുടെ അയര്‍ലണ്ടിലേക്കുള്ള അരങ്ങേറ്റമാണ് ഇത്.
നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്റെ വാക്കുകള്‍ നമ്മെ സുവിശേഷതീഷ്ണതയാല്‍ ജ്വലിപ്പിക്കണം. അതിനായി ദൈവം പുതിയ വഴികള്‍ നമുക്കായി ഒരുക്കിയിരിക്കുന്നു.

ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ മാര്‍ച്ച് 6 നു മുന്‍പായി പേര് നല്‍കുക. Regitsration ഫീസ് ഉണ്ടായിരിക്കുന്നതല്ല.

Regi Mathew 087 793 7038, Joseph Antony 087 205 3807,
Jincy Jiji 087 118 6026, Cini M. John 087 6139026.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Mary’s Parish Hall, Opposite to SS. PETER & PAUL’S CHURCH, Dublin Road, PORTLAOISE, CO. LAOIS.

Scroll To Top