Saturday December 10, 2016
Latest Updates

ശശി തരൂരിന് ഓന്തിന്റെ സ്വഭാവമെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ശശി തരൂരിന് ഓന്തിന്റെ സ്വഭാവമെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന് ഓന്തിന്റെ സ്വഭാവമെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് തരൂര്‍ ലേഖനം എഴുതിയതാണ് മണിശങ്കര്‍ അയ്യരെ ചൊടിപ്പിച്ചത്. മോഡിയെക്കുറിച്ച് പക്വത ഇല്ലാത്ത വിലയിരുത്തലാണ് തരൂര്‍ നടത്തിയത്. ഭരണത്തില്‍ എത്തിയ ഉടന്‍ തരൂര്‍ മോഡിയെ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മോഡിയെ പ്രശംസിച്ച് തരൂര്‍ ലേഖനം എഴുതിയത് തരൂരിന് ഓന്തിന്റെ സ്വഭാവമായത് കൊണ്ടാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ഗുജറാത്ത് കലാപ കാലത്തെ മോഡിയില്‍ നിന്ന് അദ്ദേഹം ഒട്ടേറെ മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ ലേഖനം എഴുതിയത്. കലാപത്തിന്റെ പേരില്‍ വെറുക്കപ്പെട്ട വ്യക്തിയില്‍ നിന്ന് വികസനത്തിന്റെ വക്താവായി മോഡി വളര്‍ന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ഈ രീതിയില്‍ പ്രതിഛായ മാറ്റുന്നതിനായി മോഡി നടത്തിയ അധ്വാനത്തെയാണ് താന്‍ പ്രകീര്‍ത്തിച്ചതെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ തരൂരിന്റെ നിലപാടുകള്‍ വ്യക്തിപരമാണെന്ന് പറഞ്ഞു കോണ്‍ഗ്രസ് തരൂരിനെ തള്ളിപ്പറഞ്ഞു.

ഇതിന് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ തരൂരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. നേരത്തെ മോഡിയെ ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് മണിശങ്കര്‍ അയ്യര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ മണിശങ്കര്‍ അയ്യരുടെ പരിഹാസം ബിജെപി വലിയ പ്രചാരണ ആയുധമാക്കുകയും അത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമാകുകയും ചെയ്തു.

Scroll To Top