Saturday December 03, 2016
Latest Updates

ശശി തരൂരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കൈവിട്ടു

ശശി തരൂരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കൈവിട്ടു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കൈവിട്ടു. തരൂരിനെ പാര്‍ട്ടി പ്രതിരോധിക്കേണ്ടന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സുനന്ദയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ തരൂര്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായാണ് തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. വിവാദത്തില്‍ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ സുനന്ദയുടെ മരണം തരൂരിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതില്‍ പാര്‍ട്ടി പ്രതിരോധിക്കേണ്ടതില്ലെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഹമ്മദ് പട്ടേല്‍ ഇക്കാര്യം തരൂരിനെ അറിയിച്ചു.

ഇന്നലെ ഉച്ചയോടെ ഡല്‍ഹിയില്‍ എത്തിയ തരൂര്‍ വൈകിട്ടാണ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്താന്‍ തരൂര്‍ സമയം ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയം തരൂരിന്റെ വ്യക്തിപരമായ വിഷയമെന്ന രീതിയില്‍ പ്രതികരിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ മാധ്യമങ്ങ ആളോട് പ്രതികരിച്ച പിസി ചാക്കോയും ഈ നിലപാട് ആവര്‍ത്തിച്ചു.

Scroll To Top