Saturday December 10, 2016
Latest Updates

ശവസംസ്‌കാരത്തിന് തൊട്ടുമുമ്പ് മൂന്ന് വയസുകാരി ജീവിതത്തിലേക്ക് തിരിച്ച് വന്നു

ശവസംസ്‌കാരത്തിന് തൊട്ടുമുമ്പ് മൂന്ന് വയസുകാരി ജീവിതത്തിലേക്ക് തിരിച്ച് വന്നു

ഫിലിപ്പീന്‍സ്: ശവസംസ്‌കാരത്തിന് തൊട്ടുമുമ്പ് മൂന്ന് വയസുകാരി ജീവിതത്തിലേക്ക് തിരിച്ച് വന്നു. മരിച്ചെന്ന് കരുതി ശവസംസ്‌കാരം നടത്താന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് ഈ പെണ്‍കുട്ടിക്ക് ജീവനുണ്ടെന്ന്  വ്യക്തമായത്. തെക്കന്‍ ഫിലിപ്പീന്‍സിലെ ഒരു പ്രവിശ്യയിലാണ് സംഭവം. ശവസംസ്‌കാരത്തിനായി പള്ളിയില്‍ കൊണ്ടുവന്ന പെണ്‍കുട്ടിക്ക് ജീവനുണ്ടെന്ന് വ്യക്തമായതോടെ ശവപ്പെട്ടിയില്‍ നിന്ന് പുറത്ത് എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.

പള്ളിയില്‍ വെച്ചു കണ്ണ് തുറക്കുകയും,ശരീരം ചലിപ്പിക്കുകയും ചെയ്ത കുട്ടിയെ പെട്ടന്ന് തന്നെ പിതാവ് പുറത്തെടുത്തു.

ദുഃഖാര്‍ത്ഥരായ ബന്ധുക്കള്‍ക്ക് ആശ്വാസമേകി ജീവിതത്തിലേക്ക് തിരിച്ച് വന്ന ഈ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് സമീപത്തെ ഒരു ക്ലിനിക്കില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ
ശനിയാഴ്ച മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സംസ്‌കാരത്തിനായി കൊണ്ടുവന്നപ്പോഴാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഏതായാലും മരിച്ചെന്ന് കരുതിയ മകളെ തിരിച്ച്
കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും.

ഇങ്ങനെയൊക്കെ സംഭവിച്ചാലും,പുറത്തെടുത്ത പെണ്‍കുട്ടി താമസിയാതെ തന്നെ മരിച്ചതായും മനീലയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Scroll To Top