Wednesday December 07, 2016
Latest Updates

ശല്യം ചെയ്ത യുവാവിനെ വനിതാ എസ്‌ഐ കുനിച്ച് നിര്‍ത്തി ചെരുപ്പിന് അടിച്ചു

ശല്യം ചെയ്ത യുവാവിനെ വനിതാ എസ്‌ഐ കുനിച്ച് നിര്‍ത്തി ചെരുപ്പിന് അടിച്ചു

ഭോപ്പാല്‍: കമന്റ് അടിച്ചും വിസിലടിച്ചും ശല്യം ചെയ്ത യുവാവിന് വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ പരസ്യമായ തല്ല്. ഭോപ്പാലിലാണ് സംഭവം ശല്യം ചെയ്ത യുവാവിനെ കുനിച്ചു നിര്‍ത്തി ചെരുപ്പിന് അടിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന പെണ്‍കുട്ടികളെ കൊണ്ടാണ് യുവാവിന്റെ പുറത്ത് അടി നല്‍കിയത്.

വിരാട് ധോണി എന്ന യുവാവിനാണ് പരസ്യമായ മര്‍ദ്ദനമേറ്റത്. മോണിക്ക സിംഗ് എന്ന വനിതാ എസ്‌ഐയാണ് പരസ്യമായ ശിക്ഷ നടപ്പിലാക്കിയത്. അതേസമയം തന്നെ പരസ്യമായി അപമാനിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി വിരാട് ധോണി കോടതിയെ സമീപിച്ചു.

എന്നാല്‍ പെണ്‍കുട്ടികളെ വിസിലടിച്ചും കമന്റ് അടിച്ചും ശല്യം ചെയ്ത യുവാവിന് അനുയോജ്യമായ ശിക്ഷയാണ് ലഭിച്ചതെന്നു ചൂണ്ടിക്കാട്ടി കോടതിയും യുവാവിനെ കയ്യൊഴിഞ്ഞു. എന്നാല്‍ പരസ്യമായി കാടന്‍ ശിക്ഷ നടപ്പിലാക്കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ശിക്ഷയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുണ്ട്.

Scroll To Top