Sunday December 04, 2016
Latest Updates

ശര്‍ദ്ദിലില്‍ തെന്നി വീണ യുവതിക്ക് നഷ്ടപരിഹാരം 64,000 യൂറോ! 

ശര്‍ദ്ദിലില്‍ തെന്നി വീണ യുവതിക്ക് നഷ്ടപരിഹാരം 64,000 യൂറോ! 

ഡബ്ലിന്‍: ശര്‍ദ്ദിലില്‍ തെന്നി വീഴുന്നത് ഇത്രയും വലിയ ലോട്ടറി ആകുമെന്ന് സാറ ജെയ്ന്‍ ബര്‍ദിസ് എന്ന യുവതി കരുതിയിരിക്കില്ല. കഫെ ബാറില്‍ ശര്‍ദ്ദിലില്‍ ചവുട്ടി തെന്നി വീണ സാറയ്ക്ക് 64,000 യൂറോയാണ് നഷ്ടപരിഹാരമായി കോടതി അനുവദിച്ചത്. ചെറിയ ഒരു വീഴ്ചയ്ക്ക് ഇത്രയും വലിയ തുക ലോട്ടറിതന്നെയെന്ന് സാറാ അടക്കം പറയുന്നുമുണ്ട് !ഹൈക്കോടതിയാണ് സാറയ്ക്ക് 64,000 യൂറോ നഷ്ടപരിഹാരം അനുവദിച്ചത്.

ഡബ്ലിന്‍ സ്വദേശിനിയാണ് സാറ. ഡബ്ലിനിലെ തന്നെ സ്വോര്‍ഡ്‌സിലെ റൈറ്റ്‌സ് കഫെ ബാറില്‍ വച്ചാണ് സാറ തെന്നി വീണത്. 2011 ജൂലൈ 9 നായിരുന്നു സംഭവം. ഇതേതുടര്‍ന്ന് സാറ കഫെ ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ശര്‍ദ്ദില്‍ വീണ തറയും പരിസരവും വൃത്തിയാക്കുന്നതില്‍ കഫെ അധികൃതര്‍ അലംഭാവം കാട്ടിയെന്നും ശര്‍ദ്ദില്‍ വീണു കിടക്കുന്നതിനെക്കുറിച്ച് മറ്റ്
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് സാറ ഹൈക്കോടതിയെ സമീപിച്ചത്.

സാറയുടെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് ഹൈക്കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ഒരു സ്‌കൂളില്‍ നീന്തല്‍ പരിശീലക ആയിരുന്ന സാറ ഒരു വീഴ്ചയെ തുടര്‍ന്ന് സെക്രട്ടറി പോസ്റ്റിലേക്ക് ജോലി മാറേണ്ടി വന്നു. ഇക്കാര്യവും
ഹൈക്കോടതി കണക്കിലെടുത്തു. സാറയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഇവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചത്.

Scroll To Top