Wednesday December 07, 2016
Latest Updates

ശരീരത്തിനു ചേരുന്ന ഡയറ്റ്

ശരീരത്തിനു ചേരുന്ന ഡയറ്റ്

പൊണ്ണത്തടി പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായിട്ട് ഒട്ടുമിക്ക ആളുകളും ആഹാരത്തെ കൂടുതലും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇത് മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവാറാണ് പതിവ്.

പരസ്യങ്ങളിലും മറ്റും വളരെ പെട്ടെന്നു തടി കുറയ്ക്കാം എന്ന് കണ്ടു വിളിക്കുന്നവര്‍ക്കെല്ലാം ഡയറ്റീഷ്യന്‍സ് എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്നവര്‍ നിര്‍ദ്ദേശിക്കുന്നത് ക്രാഷ് ഡയറ്റാണ്. പ്രഭാത ഭക്ഷണവും ആവശ്യമായ അളവില്‍ വെള്ളവും ഉപേക്ഷിച്ചുകൊണ്ടുള്ള ഡയറ്റ്.
എന്നാല്‍ ഇത്തരം ഭക്ഷണക്രമീകരണങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ഉന്മേഷം കെടുത്തുകയും പെട്ടെന്ന് ക്ഷീണിതരാക്കുകയും ചെയ്യും.
ഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിച്ചതുകൊണ്ടോ അളവു കുറച്ചതുകൊണ്ടോ ശരീരം മെലിയണമെന്നില്ല. നിങ്ങളുടെ ശരീരത്തിന് ചേരുന്ന ഡയറ്റ് പിന്തുടരുക മാത്രമാണ് മാര്‍ഗം. പ്രഭാതഭക്ഷണം മുതല്‍ ഇടനേരങ്ങളില്‍ കഴിക്കേണ്ട ഭക്ഷണം വരെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ഒരു ഡയറ്റീഷ്യന്റെ സഹായം തേടുന്നതാണ് ഇക്കാര്യത്തില്‍ ഉത്തമം. അവരുടെ സഹായത്തോടെ ശരീരത്തിന് പോഷകാഹാരം നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡയറ്റ് ക്രമീകരിക്കാം.
ഡയറ്റിനൊപ്പം തന്നെ ശരിയായ അളവിലുള്ള വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക.

Scroll To Top