Friday December 09, 2016
Latest Updates

ശരാശരി കൂടുംബത്തിന് വാര്‍ഷികനഷ്ടം 6000 യൂറോ,ടാക്‌സില്‍ 50 % വര്‍ദ്ധനവ്:അയര്‍ലണ്ടിന്റെ പോക്ക് എങ്ങോട്ട് ?

ശരാശരി കൂടുംബത്തിന് വാര്‍ഷികനഷ്ടം 6000 യൂറോ,ടാക്‌സില്‍ 50 % വര്‍ദ്ധനവ്:അയര്‍ലണ്ടിന്റെ പോക്ക് എങ്ങോട്ട് ?

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സാധാരണക്കാരായ ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണ് എന്ന കണക്കുകളുമായി വിദഗ്ധര്‍ രംഗത്തെത്തി . . പണക്കാരെ ഒഴിവാക്കി പാവപ്പെട്ടവനില്‍ നിന്നും കൂടുതല്‍ ഈടാക്കുവാനുള്ള തന്ത്രങ്ങളുമായി വീണ്ടും ഐറിഷ് ബജറ്റിനു ഒരുങ്ങുകയാണ് ഇതിനിടയില്‍ ധനകാര്യമന്ത്രി മൈക്കില്‍ നൂനന്‍.
അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷം ഓരോ കുടുംബത്തിനും വാര്‍ഷിക വരുമാനത്തില്‍ 6000 യൂറോ വീതമെങ്കിലും കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍. . ജീവനക്കാരുടെ ശമ്പളത്തിനുമേല്‍ ചുമത്തിയിരുന്ന ടാക്‌സ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ആകെ ! 50 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അക്കൗണ്ടന്‍സി ശൃംഖലയായ ഗ്രാന്റ് ടോണ്‍ടണിന്റെ പഠനത്തില്‍ വ്യക്തമായി.

ശിശുസംരക്ഷണത്തിനു ലഭിച്ചിരുന്ന സഹായങ്ങള്‍ വെട്ടിക്കുറച്ചതും സോഷ്യല്‍ ചാര്‍ജുകള്‍ നിലവില്‍ വരുത്തിയതും സാധനങ്ങളുടെ വിലവര്‍ദ്ധനവും ടാക്‌സുകളും അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് അധിക ചിലവിന് കാരണമായിട്ടുണ്ട്.

കഠിനമായ ബജറ്റ് പരിഷ്‌കാരങ്ങള്‍ കാരണം ഒരു ശരാശരി കുടുംബത്തിന് കുറഞ്ഞത് 6000 യൂറോയുടെ വാര്‍ഷിക നഷ്ടം വരുന്നതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ബില്ല് അടവുകളുമായി ബന്ധപ്പെട്ട് 10,000 യൂറോയുടെ വര്‍ദ്ധനവും പഠനം കണക്കാക്കുന്നുണ്ട്.

ireland economyശിശു ക്ഷേമവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ടാക്‌സുകളും, സഹായങ്ങളുടെ വെട്ടിച്ചുരുക്കലുകളും രക്ഷിതാക്കള്‍ക്ക് രണ്ടുപേര്‍ക്കും 40,000യൂറോ വരുമാനം ലഭിക്കുന്ന ഒരുകുടുംബത്തിലെ അധിക ചിലവ് 6,130 യൂറോ ആയി വര്‍ദ്ധിക്കാനുള്ള കാരണമായിട്ടുമുണ്ട്.

കുടുംബത്തില്‍ രണ്ടു കുട്ടികളും 200,000 യൂറോയുടെ മോര്‍ട്ട്‌ഗേജും ഉണ്ടെങ്കില്‍ ഒരുമാസം കുറഞ്ഞത് 511 യൂറോയെങ്കിലും അധികചിലവായി വരുമെന്നാണ് പഠനം തെളിയിക്കുന്നത്. 40,000 രൂപ ശമ്പളം ഉള്ള ദമ്പതികള്‍ക്കും അതിന്റെ 50 ശതമാനത്തോളം ടാക്‌സടവില്‍ നഷ്ടമാവുകയും ചെയ്യും.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ ഒരു ശരാശരി കുടുംബത്തിന് തങ്ങളുടെ വരുമാനത്തിന്റെ മുഖ്യ പങ്കും ചിലവഴിക്കേണ്ടി വരുന്നതായി ഗ്രാന്റ് ടോണ്‍ടണ്‍ ടാക്‌സ് പാര്‍ട്ണര്‍ പീറ്റര്‍ വെയില്‍ പറഞ്ഞു.

40,000 യൂറോയുടെ വരുമാനമുള്ള ദമ്പതികള്‍ക്ക് മാസം 300 യൂറോ ഇത്തരത്തില്‍ നഷ്ടം വരാറുണ്ട്. വര്‍ഷത്തില്‍ ഇത് 3,600 യൂറോയായും കണക്കാക്കപ്പെടുന്നു.

വരുമാനം കുറവായ കുടുംബങ്ങള്‍ 2008 മുതല്‍ പുതുതായി കൊണ്ടുവന്ന ചിലവുചുരുക്കലിന്റെയും ടാക്‌സ് വര്‍ദ്ധനവുകളുടെയും അടിസ്ഥാനത്തില്‍ ഏതാണ്ട് 28 ബില്ല്യണ്‍ യൂറോയോളം അടച്ചുകഴിഞ്ഞതായും പീറ്റര്‍ വെയില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കുറഞ്ഞ വരുമാനക്കാരും മീഡിയം ലവല്‍ വരുമാനക്കാരും അടക്കുന്ന ഇത്തരം ടാക്‌സുകള്‍ കൊണ്ടുതന്നെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കുമായിരുന്നെന്നും പീറ്റര്‍ വെയില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാധാരണക്കാര്‍ ഇവര്‍ അടക്കേണ്ടതിനെക്കാള്‍ കൂടുതല്‍ തുകയാണ് ടാക്‌സിനത്തില്‍ അടച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസത്തെ ബജറ്റവതരണത്തില്‍ ടാക്‌സ് വര്‍ദ്ധനവും പ്രതീക്ഷിക്കുന്നതായി പീറ്റര്‍ വെയില്‍ പറഞ്ഞു. ധനികരില്‍ കൂടുതലും പേര്‍ തങ്ങളുടെ വരുമാനം മറച്ചുവച്ച് അടക്കേണ്ടതില്‍ വളരെ കുറവ് ടാക്‌സ് മാത്രമേ അടക്കുന്നുള്ളൂ എന്ന് ശ്രദ്ധയില്‍ പെട്ടതായും വെയില്‍ പറഞ്ഞു. 2008 മുതല്‍ ഇവരുടെ പക്കല്‍ നിന്നും 10,000ത്തോളം യൂറോ മാത്രമേ നികുതിയടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്കു വന്നു ചേര്‍ന്നിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലവുചുരുക്കല്‍ പദ്ധതിയും ടാക്‌സ് വര്‍ദ്ധനവും ദോഷകരമായി ബാധിക്കാന്‍ പോകുന്നത് സാധാരണ കുടുംബങ്ങളെയാണ്.
സോഷ്യല്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 4000 യൂറോ ഒരു കുടുംബം വര്‍ഷത്തില്‍ അടക്കേണ്ടിവരും.
ശിശുക്ഷേമവുമായി ബന്ധപ്പെട്ട വെട്ടിച്ചുരുക്കലുകള്‍ രണ്ടു കുട്ടികളുള്ള കുടുംബത്തിന് ഏറ്റവും കുറഞ്ഞത് 8,641 യൂറോയുടെ അടവ് വര്‍ഷത്തില്‍ കണക്കാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചതിനേക്കാള്‍ 460 യൂറോയുടെ കൂടുതല്‍ അടവ് ഇലക്ട്രിസിറ്റി ഗ്യാസ് വിഭാഗങ്ങളില്‍ അടക്കേണ്ടിവരും.
കണ്‍സ്യൂമേര്‍സ് അസോസിയേഷന്‍ നടത്തിയ പഠനം അനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ 900 യൂറോയുടെ അധിക ചിലവാണ് ഗ്രോസറി സാധനങ്ങള്‍ വാങ്ങുന്നതിനായി ഇപ്പോള്‍ ഒരു കുടുംബം ചിലവാക്കുന്നത്.

2,500യൂറോയോളമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായുള്ള ഇപ്പോഴത്തെ വാര്‍ഷിക അടവ്.
പ്രധാന ബാങ്കുകളില്‍ നിലവില്‍ വരുത്തിയ ഫീസുകളും മറ്റു ചാര്‍ജുകളും 120 യൂറോയാണ് ഒരു കുടുംബത്തിന് വാര്‍ഷിക നഷ്ടമായി വരുത്തുന്നത്.

കഴിഞ്ഞ ജനുവരി മുതല്‍ 300 യൂറോയാണ് സ്ഥലങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയില്‍ അധികം വന്നിരിക്കുന്നത്.
കാര്‍ബണ്‍ ടാക്‌സുകളുടെ കടന്നു വരവും എക്‌സൈസ് ഡ്യൂട്ടികളുടെ വര്‍ദ്ധനവും പിആര്‍എസ്‌ഐയില്‍ വരുത്തിയ മാറ്റങ്ങളും കൂടിയ മോട്ടോര്‍ ടാക്‌സും വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജുകളും മുന്‍പുണ്ടായിരുന്ന ശിശു സംരക്ഷണ സഹായങ്ങള്‍ നിര്‍ത്തലാക്കിയതും എല്ലാം ഇപ്പോള്‍ ഒരു ശരാശരി കുടുംബത്തിന്റെമേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട അധിക ചിലവുകള്‍ തന്നെയാണ്.

കൂടാതെ ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ജനങ്ങളില്‍ നിന്നും കൂടുതല്‍ ഈടാക്കാനാണ് സാമ്പത്തിക വകുപ്പ് മന്ത്രി മൈക്കല്‍ നൂനന്‍ ഇപ്പോഴത്തെ ബജറ്റവതരണത്തില്‍ ലക്ഷ്യമിടാന്‍ പോകുന്നത്.

ബജറ്റിനെതിരെ പല രാഷ്ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്. 3.1 ബില്ല്യണ്‍ യൂറോ എന്നതില്‍ നിന്നും കുറഞ്ഞ നിലയിലേക്ക് ബജറ്റ് കൊണ്ടുവന്ന് പൊതുജന താല്പര്യം സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം എന്ന് പീറ്റര്‍ വെയില്‍ പറഞ്ഞു.

കഴിഞ്ഞ ആറു ബജറ്റുകളും സാധരണക്കാരെ വലച്ചതാണെന്നും അവര്‍ക്കതില്‍ നിന്നും മോചനം വേണമെന്നും കണ്‍സ്യൂമര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ മൈക്കല്‍ കില്‍കോണ്‍ പറഞ്ഞു.

മിഡില്‍ ലവല്‍ വരുമാനമുണ്ടായിരുന്ന ആളുകളെ താണ വരുമാനക്കാരാക്കാനാണ് സര്‍ക്കാരിന് കഴിഞ്ഞതെന്ന് കില്‍കോണ്‍ കൂട്ടിച്ചേര്‍ത്തു.
മറ്റു രാജ്യക്കാരെ അപേക്ഷിച്ച് അയര്‍ലണ്ടുകാര്‍ അടക്കുന്ന ടാക്‌സുകള്‍ വളരെ കൂടുതലാണെന്ന് ഐറിഷ് ഇന്‍കംടാക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്നില്‍ എത്തിയ ടാക്‌സുകളെകുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പറയുന്നുണ്ട്.

Scroll To Top