Friday December 09, 2016
Latest Updates

ശരാശരി ഐറിഷ് കാരന്റെ ജീവിത ദൈര്‍ഘ്യം എത്ര വയസാണ് ?

ശരാശരി ഐറിഷ് കാരന്റെ ജീവിത ദൈര്‍ഘ്യം എത്ര വയസാണ് ?

ഡബ്ലിന്‍:ടെന്‍ഷന്‍ ഇല്ലാതെ ജീവിക്കുന്നതില്‍ മുമ്പന്‍മാരാണ് ഐറിഷ് കാരെന്നു പഠനങ്ങള്‍.അത് കൊണ്ട് തന്നെ കൂടിയ കാലം ഭൂമിയില്‍ ആയുസ്സോടെയിരിക്കാനും അവര്‍ക്കാവുന്നുവെന്നാണ് കണ്ടെത്തല്‍.

ഐറിഷ് പുരുഷന്‍മാര്‍ ശരാശരി 83.2 വയസു വരെ ജീവിക്കുമ്പോള്‍ സ്ത്രീകള്‍ 78.8 വയസുവരെയാണ് ജീവിക്കുന്നതത്രേ.യൂറോപ്യന്‍ ശരാശരിയേക്കാള്‍ കൂടുതലാണ് ഐറിഷ്‌കാരുടെ ജീവിത ദൈര്‍ഘ്യം.

എന്നാല്‍ മരുന്നിനും ആശുപത്രി ചിലവുകള്‍ക്കുമായി ഐറിഷ്‌കാര്‍ നീക്കിവയ്ക്കുന്നതായിയുള്ള സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ കണക്കും ആരേയും അതിശയിപ്പിക്കുന്നതാണ്.2979 യൂറോയാണ് ഓരോ ഐറിഷുകാരും ഇതിനായി ചിലവഴിക്കുന്നതത്രേ.2014 ല്‍ മെഡിക്കല്‍ എക്‌സ്പന്‍സ് 7 ശതമാനത്തോളം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Scroll To Top