Wednesday December 07, 2016
Latest Updates

ശമ്പള വ്യവസ്ഥ ലംഘിച്ച ആശുപത്രികളുടെ മുഴുവന്‍ സര്‍ക്കാര്‍ ഫണ്ടിംഗും നിര്‍ത്തലാക്കും

ശമ്പള വ്യവസ്ഥ ലംഘിച്ച ആശുപത്രികളുടെ മുഴുവന്‍ സര്‍ക്കാര്‍ ഫണ്ടിംഗും നിര്‍ത്തലാക്കും

ഡബ്ലിന്‍ :അമിത ശമ്പളം സീനിയര്‍ മാനേജര്‍മാര്‍ക്കായി അനുവദിച്ച ആശുപത്രികള്‍ വെള്ളം കുടിക്കേണ്ട അവസ്ഥയാണ്. സീനിയര്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന ശമ്പള വ്യവസ്ഥയെക്കാള്‍ അധികം നല്‍കി വ്യവസ്ഥ ലംഘിച്ച ആശുപത്രികളുടെ മുഴുവന്‍ സര്‍ക്കാര്‍ ഫണ്ടിംഗും നിര്‍ത്തലാക്കുമെന്ന് ഉപ പ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ മുന്നറിയിപ്പ് നല്‍കി .
എല്ലാ ആശുപത്രികള്‍ക്കും തന്നെ ശമ്പള വ്യവസ്ഥയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നതായും ഇമന്‍ ഗില്‍മോര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇത്തരത്തില്‍ ഫണ്ട് അനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഉപ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പല വിധത്തിലും ഇത്തരം സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെന്നും അവര്‍ക്ക് ടാക്‌സ്‌പെയര്‍മാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഗില്‍മോര്‍ പറയുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഏജന്‍സികള്‍ സ്വീകരിക്കാതെ വരികയാണെങ്കില്‍ അവര്‍ക്ക് ഏതു വിധത്തില്‍ ഫണ്ട് ലഭിക്കുന്നുവോ അതില്‍ കുറവു വരുത്തുക തന്നെ ചെയ്യും.
പബ്ലിക് സര്‍വ്വീസിനായി തയ്യാറാക്കിയ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഫണ്ടനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും ഗില്‍മോര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വീകരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന തരത്തില്‍ സീനിയര്‍ എക്‌സിക്യുട്ടീവുകള്‍ക്ക് ശമ്പളം കൂടുതല്‍ നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി എന്റ കെന്നി പറഞ്ഞിരുന്നു.
പുറമേ നിന്നും ലഭിക്കുന്ന ഡൊണേഷന്‍ കുട്ടികള്‍ക്കായുള്ള സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താനായാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാരിറ്റബിള്‍ കമ്പനിയായ ഫ്രണ്ട്‌സ് ആന്‍ഡ് സപ്പോര്‍ട്ടേര്‍സ് റെമഡിയല്‍ ക്ലിനിക്കിന് നല്‍കിയ സംഭാവന അവര്‍ ഉപയോഗിച്ചത് സിആര്‍സി സീനിയര്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനായാണ്.

ഇത്തരം ചാരിറ്റബിള്‍ ഫണ്ടുകള്‍ നല്‍കുന്ന ആളുകളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ചിലവഴിച്ചു തുടങ്ങുകയും അതിന് സിആര്‍സി സീനിയര്‍ സറ്റാഫുകള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ മറ്റു ഫണ്ടിംഗ് ഇല്ലെന്നു വാദിക്കുകയും ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും എന്റ കെന്നി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി റൗരി ക്വിന്‍ ഇതു സംബന്ധിച്ച് സിആര്‍സി ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടുകള്‍ സ്റ്റാഫുകളുടെ ശമ്പള വര്‍ദ്ധനവിനായി ഉപയോഗിക്കുന്നു എന്നറിയുമ്പോള്‍ രക്ഷിതാക്കള്‍ക്കുള്ള വിശ്വാസമാണ് തകര്‍ക്കപ്പെടുന്നതെന്ന് സ്‌പെഷല്‍ നീഡ്‌സ് പാരന്റ്‌സ് അസോസിയേഷന്‍ അംഗം ലോറേന്‍ ഡെംപ്‌സി പറഞ്ഞു.

Scroll To Top