Thursday December 08, 2016
Latest Updates

ശമ്പള കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി

ശമ്പള കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി

ഡബ്ലിന്‍: ലോ പേ കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. അയര്‍ലണ്ടിലെ സേവന വേതന വ്യവസ്ഥകള്‍ പഠിക്കുന്നതിനാണ് ലോ പേ കമ്മീഷന്‍ രൂപീകരിക്കുന്നത്. ജൂലൈ മാസത്തോടെ ലോ പേ കമ്മീഷന്‍ നിലവില്‍ വരും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നാല്‍ മാത്രമേ മൊത്തത്തില്‍ സമ്പദ്ഘടന വളരുകയുള്ളൂ എന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

താന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത് മുതല്‍ അയര്‍ലണ്ടിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആലോചിച്ച്വരികയാണെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ജീവനക്കാരുടെ കോണ്‍ട്രാക്റ്റ് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുടുതല്‍ പേര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിനുള്ള സാഹചര്യംഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ജോലിയിലേക്ക് മടങ്ങുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ 2018നകം കൈവരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനായി അലന്‍ കെല്ലിയെ നിയമിച്ചതായും ലേബര്‍ പാര്‍ട്ടി ലീഡര്‍ കൂടിയായ ഉപപ്രധാനമന്ത്രി അറിയിച്ചു 

Scroll To Top