Tuesday December 06, 2016
Latest Updates

ശമ്പളത്തര്‍ക്കം: ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ അടുത്ത മാസം സമരത്തിന്

ശമ്പളത്തര്‍ക്കം: ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ അടുത്ത മാസം സമരത്തിന്

ഡബ്ലിന്‍:അധികൃതരുമായുള്ള ശമ്പളത്തര്‍ക്കത്തെത്തുടര്‍ന്ന് ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ അടുത്ത മാസം ആറു ദിവസം സമരം നടത്തും. ഇതിന്റെ ഭാഗമായി ആദ്യം സെപ്റ്റംബര്‍ 8ന് 48 മണിക്കൂര്‍ സമരം നടത്തും. ശേഷം 9, 15, 16, 23, 24 തീയതികളിലും സമരം നടത്താന്‍ തൊഴിലാളികളെ പ്രതിനിധാകരിക്കുന്ന ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചു. 330,000ഓളം യാത്രക്കാര്‍ ഇതോടെ ബുദ്ധിമുട്ടിലാകും.

കഴിഞ്ഞ ഒരു മാസവുമായി ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ചര്‍ച്ച നടന്നുവരികയാണ്. മൂന്നു വര്‍ഷം കൊണ്ട് ശമ്പളത്തില്‍ 8.2% വര്‍ദ്ധന വരുത്താം എന്ന ലേബര്‍ കോര്‍ട്ട് നിബന്ധന തൊഴിലാളികള്‍ അംഗീകരിച്ചിരുന്നില്ല. ലുവാസ് ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചതു പോലെ 18% ശമ്പള വര്‍ദ്ധനവാണ് ബസ് ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്. മുമ്പ് ഇവര്‍ക്ക് ഉറപ്പു നല്‍കിയിരുന്ന 6% ശമ്പള വര്‍ദ്ധനവ് 2009 മുതല്‍ കുടിശ്ശികയിലിരിക്കുകയാണ്.

തര്‍ക്കത്തില്‍ ഇനിയും യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്ന് അധികൃതരായ ഡബ്ലിന്‍ ബസ് കമ്പനി അറിയിച്ചു.

Scroll To Top