Friday December 02, 2016
Latest Updates

ശമ്പളം ലഭിച്ചില്ലെങ്കിലെന്താ.. സങ്കടം തീര്‍ക്കാന്‍ വന്‍ ഓഫര്‍ ! 

ശമ്പളം ലഭിച്ചില്ലെങ്കിലെന്താ.. സങ്കടം തീര്‍ക്കാന്‍ വന്‍ ഓഫര്‍ ! 

ഡബ്ലിന്‍: ഇന്നലെ രാവിലെ ‘ശമ്പളപ്പെട്ടി. തുറന്നപ്പോള്‍ ആയിരക്കണക്കിന് ജീവനക്കാരാണ് ഞെട്ടിപ്പോയത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പളം അക്കൌണ്ടില്‍ വന്നിട്ടേയില്ല.ശമ്പളം വിതരണം ചെയ്യേണ്ട ബാങ്ക് ഓഫ് അയര്‍ലണ്ട് ആണ് ജീവനക്കാരെ ചതിച്ചത്.

ശമ്പള തടസത്തിന്റെ വാര്‍ത്ത പറന്ന് നിമിഷങ്ങള്‍ക്കകം ശമ്പളം ലഭിക്കാതെ വിഷമവൃത്തത്തിലായ സര്‍ക്കാര്‍ ജീവനക്കാരുടെ സങ്കടം തീര്‍ക്കാന്‍ വന്‍ ഓഫറുമായി ഡബ്ലിനിലെ ഒരു പബ്ബ് രംഗത്ത് വന്നു. ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് ഒരു ബോട്ടില്‍ ബിയറിനു ഒരു ബോട്ടില്‍ സൗജന്യമായി നല്‍കിയാണ് ഈ വ്യത്യസ്തമായ വിപണന തന്ത്രം പരീക്ഷിച്ചത്. ഡബ്ലിനിലെ സോബര്‍ ലെയ്ന്‍ എന്ന പബ്ബാണ് വ്യത്യസ്തമായ ഈ തന്ത്രം പരീക്ഷിച്ചത്. ഓഫര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡ് കാണിച്ചാല്‍ മതിയാകും. ഐഡി കാര്‍ഡ് ഹാജരാക്കുന്ന എല്ലാവര്‍ക്കും സൗജന്യ ബിയര്‍ ബോട്ടില്‍ ലഭിക്കും. 

ഏതായാലും പബ്ബ് ഉടമയുടെ വിപണന തന്ത്രം ഏറ്റു എന്ന് വേണം കരുതാന്‍. ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലുമെല്ലം ഓഫറിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ജീനിയസായ വിപണന തന്ത്രം എന്നാണു പലരും ഈ ഓഫറിനെ വിശേഷിപ്പിച്ചത്. ഏതായാലും ശമ്പളം ലഭിച്ചില്ലെങ്കിലും കുടിച്ച് മറിയാന്‍ സൗജന്യ ഓഫര്‍ ലഭിച്ചല്ലോ എന്ന സന്തോഷത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലരെങ്കിലും. നേരത്തെ സ്‌നാപ് ചാറ്റിലൂടെ മാത്രമേ ജോലി ആപ്ലിക്കേഷന്‍ സ്വീകരിക്കൂ എന്ന പ്രഖ്യാപിച്ച് ശ്രദ്ധേയമായ പബ്ബാണ് ഡബ്ലിന്‍ 4 ലെ ഐറിഷ്ടൌണില്‍ പ്രവര്‍ത്തിക്കുന്ന സോബര്‍ ലെയ്ന്‍.

Scroll To Top