Sunday December 11, 2016
Latest Updates

ശമ്പളം കുറയുന്നു,ജീവിത ചെലവില്‍ ശരാശരി 450 യൂറോയുടെ വര്‍ദ്ധനവ് :കുടുംബങ്ങള്‍ വലയുന്നതായി റിപ്പോര്‍ട്ട്

ശമ്പളം കുറയുന്നു,ജീവിത ചെലവില്‍ ശരാശരി 450 യൂറോയുടെ വര്‍ദ്ധനവ് :കുടുംബങ്ങള്‍ വലയുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ജീവിതചിലവ് കുതിച്ചുയരുന്നതായി കണക്കുകള്‍.ഭവന ,ഭക്ഷ്യ ,മേഖലകളില്‍ ചിലവ് മൂന്നിലൊന്നെങ്കിലും കൂടുമ്പോള്‍ മിക്ക സേവന മേഖലകളിലും അടുത്ത ഒരു മാസത്തിനകം വര്‍ദ്ധനവ് ഉറപ്പായിരിക്കുകയാണ്.
ഭക്ഷണ വില മറ്റേതൊരു വിലക്കയറ്റത്തേക്കാളും വേഗതയില്‍ കുതിച്ചുയരുകയാണ്. ക്രിസ്തുമസിന്റെ തുടക്കത്തില്‍ കണ്ട കുതിപ്പ് ഇപ്പോള്‍ തുടരുന്നില്ലെന്നുള്ളത് മാത്രമാണ് സമാധാനിക്കാനുള്ള വാര്‍ത്ത. 6.4ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ ജനുവരിയില്‍ മാത്രം ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടാര്‍ വേള്‍ഡ് പാനല്‍ വ്യക്തമാക്കുന്നത്.
ഫ്രഷായിട്ടുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ തന്നെയാണ് മാര്‍ക്കറ്റിനെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതെന്നാണ് കാണ്ടാര്‍ കമേര്‍ഷ്യല്‍ ഡയറക്ടര്‍ ഡേവിഡ് ബെറി പറയുന്നത്.
നവംബറിന്റെ തുടക്കം മുതലുള്ള കുതിപ്പ് ഇപ്പോഴും വിലക്കയറ്റത്തില്‍ തുടരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2.9ശതമാനത്തോളം നിരക്ക് വര്‍ദ്ധനവിലാണ് 12 ആഴ്ച്ചകളായി ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിലയുടെ കുതിപ്പ് തുടരുന്നത്.
ഇത് മൊത്തം വിലക്കയറ്റത്തിനേക്കാള്‍ 30 മടങ്ങ് വേഗതയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഈ വര്‍ഷം ഒട്ടുമിക്ക സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 12 മാസക്കാലമായി 0.1ശതമാനം നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് അധികൃതര്‍ അറിയിക്കുന്നത്.
കോഫിയുടെയും ചോക്ലേറ്റിന്റെയും തുടങ്ങി ബീഫ് മുതല്‍ കാഷ്യു നട്ട് ഉത്പന്നങ്ങള്‍ വരെ എല്ലാ സാധനങ്ങളുടെയും ആവശ്യം വര്‍ദ്ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലും കുതിപ്പുണ്ടാവുകയാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാളും 4ശതമാനം വര്‍ദ്ധിച്ച അവസ്ഥയിലാണ് ഭക്ഷണ വിലയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്.

കണാറിന്റെ കണക്കുകള്‍ അനുസരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ ലാഭ നിരക്കില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. അല്‍ഡിയുടെ മാര്‍ക്കറ്റ് ഷെയറുകള്‍ 12 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ ലിഡിലിന് 8ശതമാനം വര്‍ദ്ധനവ് മാത്രമേ മാര്‍ക്കറ്റ് ഷെയറുകളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ.
2.3ശതമാനം വളര്‍ച്ചയാണ് ഡണ്‍സ് കാണിക്കുന്നത്. എന്നാല്‍ ടെസ്‌കോയ്ക്ക് 6ശതമാനം നഷ്ടമാണ് ഇത്തവണ കാണിക്കുന്നത്.

മറ്റു മേഖലകളില്‍ എല്ലാം തന്നെ രാജ്യത്താകമാനം വില വര്‍ദ്ധനവ് ദൃശ്യമാണ്.ഡബ്ലിനില്‍ വാടക വീടുകള്‍ക്ക് 40% വരെ വാടക കൂടിയിരിക്കുകയാണ്.വാടക വീടുകള്‍ ലഭ്യമാവുന്നില്ല എന്നാ അവസ്ഥയും മിക്കയിടങ്ങളിലുമുണ്ട്.ബാങ്ക് നിരക്കുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മിക്ക ബാങ്കുകളും ഉയര്‍ത്തുന്നുണ്ട്,ഗ്യാസ് ,ഇലക്ട്രിസിറ്റി ചിലവുകളിലും ഈ മാസം വ്യത്യാസം ഉണ്ടായേക്കും.2013 ജനുവരി മാസത്തേക്കാള്‍ ഒരു കുടുംബത്തിന് ശരാശരി 200 യൂറോ എങ്കിലും പ്രതിമാസം കൂടുതല്‍ ചിലവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ മിക്ക മേഖലകളിലും ശമ്പളം കുറയ്ക്കുകയും ചെയ്തു.നേഴ്‌സുമാര്‍ക്ക് ശരാശരി 10 % എങ്കിലും ശമ്പളമാണ് കുറഞ്ഞത്,ഗാര്‍ഡ ,ജയില്‍ ,ഫയര്‍ഫോഴ്‌സ് ,തുടങ്ങിയ ജോലികളിലും വേതന വെട്ടി ചുരുക്കലുകല്‍ ഉണ്ടായി.2500 യൂറോ മാസ ശമ്പളമുള്ള ഒരാള്‍ക്ക് മാസവരുമാനത്തില്‍ 450 യൂറോയുടെയെങ്കിലും കുറവുണ്ടായത് ഒട്ടേറെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി പറയപ്പെടുന്നു.

Scroll To Top