Friday December 09, 2016
Latest Updates

ശതകോടീശ്വരന്‍ കെന്നഡി വിത്സണ്‍ വാടകയ്ക്ക് നല്‍കാനായി ഡബ്ലിനില്‍ 320 അപ്പാര്‍ട്ട്‌മെന്റുകള്‍ പണിയുന്നു

ശതകോടീശ്വരന്‍ കെന്നഡി വിത്സണ്‍ വാടകയ്ക്ക് നല്‍കാനായി ഡബ്ലിനില്‍ 320  അപ്പാര്‍ട്ട്‌മെന്റുകള്‍ പണിയുന്നു

ഡബ്ലിന്‍: ശതകോടീശ്വരന്‍ കെന്നഡി വിത്സണ്‍ ഡബ്ലിനില്‍ 320 ഓളം അപ്പാര്‍ട്ട്‌മെന്റുകള്‍ പണിയുന്നു. ഡബ്ലിനിലെ രണ്ട് വ്യത്യസ്ത സൈറ്റുകളിലാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണം. അദ്ദേഹത്തിന്റെ കമ്പനിയുടെ യൂറോപ്യന്‍ ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ കോളിന്‍സ് അറിയിച്ചതാണ് ഇക്കാര്യം. ഐലന്‍ഡ് ബ്രിഡ്ജിലെ ക്ലാന്‍സി ക്വേ കോമ്പ്‌ലക്‌സില്‍ 160 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കും ബാക്കിയുള്ളവ സെന്‍ട്രല്‍ പാര്‍ക്കിലാണ് നിര്‍മ്മിക്കുന്നത്. ലോകമെങ്ങും 18,000 അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമയാണ് കെന്നഡി വിത്സണ്‍ . 

അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അത് വാടകയ്ക്ക് നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കെന്നഡി വിത്സണ്‍ അയര്‍ലണ്ടില്‍ നിരവധി പദ്ധതികള്‍ക്ക് പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഡബ്ലിനില്‍ നടന്ന സൊസൈറ്റി ഓഫ് ചാര്‍ട്ടേട് സര്‍വേയേഴ്‌സ് അയര്‍ലണ്ടിന്റെ സമ്മേളനത്തിന് മുന്നോടിയായാണ് കെന്നഡി വിത്സന്റെ കമ്പനി അയര്‍ലണ്ടില്‍ ഹൌസിംഗ് മേഖലയില്‍ നിക്ഷേപം ഇറക്കുന്നതായി പ്രഖ്യാപിച്ചത്. അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപകര്‍ കടന്നുവരുന്നത് ഭാവന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് അധികൃതര്‍ കരുതുന്നു.

Scroll To Top