Thursday December 08, 2016
Latest Updates

ശതകോടിയുടെ കരാര്‍ ഒപ്പുവച്ച് ഒരു അമേരിക്കന്‍ കമ്പനി കൂടി അയര്‍ലണ്ടിലേക്ക്

ശതകോടിയുടെ കരാര്‍ ഒപ്പുവച്ച് ഒരു അമേരിക്കന്‍ കമ്പനി കൂടി അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍: അമേരിക്കയിലെ ഒരു മള്‍ട്ടിമില്ല്യന്‍ കമ്പനി കൂടി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അബ്ബീയാണ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഷയറില്‍ ഓഹരി വാങ്ങിക്കൊണ്ടാണ് അബ്ബി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ഇരു കമ്പനികളും തമ്മില്‍ 53 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. അയര്‍ലണ്ടിലെ ലളിതമായ നികുതി നിരക്കുകളാണ് കമ്പനിയെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നത്തിന്റെ മുഖ്യകാരണം. 

ഏറ്റെടുക്കലിലൂടെ കമ്പനിയുടെ ടാക്‌സ് ബേസ് അയര്‍ലണ്ടിലേക്ക് മാറ്റാനാണ് കമ്പനി ആലോചിക്കുന്നത്. ഈ നടപടിയിലൂടെ കമ്പനിക്ക് നികുതി ഇനത്തില്‍ കോടികളുടെ ലാഭം ലഭിക്കും. 2013 സാമ്പത്തിക വര്‍ഷത്തില്‍ അബ്ബി അമേരിക്കയില്‍ 1.2 ബില്യന്‍ ഡോളറാണ് നികുതി ഇനത്തില്‍ അടച്ചത്. നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നികുതി ലാഭിക്കുന്നതിനായി അയര്‍ലണ്ടിലേക്ക് ആസ്ഥാനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കരാറുകളില്‍ ഏറ്റവും പുതിയതാണ് അബ്ബി, ഷയര്‍ കരാര്‍. 

മിനോസോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ മെഡ്‌ട്രോണിക്ക് എന്ന കമ്പനി കഴിഞ്ഞ മാസം കൊവിദിയന്‍ എന്നൊരു ഐറിഷ് കമ്പനിയുമായി കരാറിലെത്തിയിരുന്നു. 42.9 ബില്യന്‍ ഡോളറിന്റെ കരാറാണ് ഇരു കമ്പനികളും തമ്മില്‍ ഒപ്പുവച്ചത്. പ്രധാനമായും നികുതി ലാഭിക്കുന്നതിന് വേണ്ടിയാണ് ഈ കമ്പനികള്‍ അയര്‍ലണ്ടില്‍ ചുവടുറപ്പിക്കുന്നത്.

Scroll To Top