Sunday December 04, 2016
Latest Updates

ശക്തിമാന്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിലേക്ക്

ശക്തിമാന്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിലേക്ക്

ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്ത് ജനിച്ച് വളര്‍ന്നവര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ശക്തിമാന്‍. ഏത് ആപത്ഘട്ടത്തിലും കുട്ടികളുടെ രക്ഷയ്ക്ക് എത്തുന്ന ശക്തിമാന്‍ കുട്ടികളുടെ സൂപ്പര്‍ ഹീറോ ആയിരുന്നു. നാനൂറിലധികം എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ പരമ്പരയില്‍ ശക്തിമാനായി അഭിനയിച്ചിരുന്ന മുകേഷ് ഖന്ന മലയാള സിനിമയിലേക്ക്. മമ്മൂട്ടി നായകനാകുന്ന രാജാധിരാജ എന്ന സിനിമയിലൂടെയാണ് മുകേഷ് ഖന്ന മലയാളത്തില്‍ എത്തുന്നത്.

ബോര്‍ഡര്‍ , മേ കിലാഡി തൂ അനാരി എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുകേഷ് ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഉദയ് കൃഷ്ണ, സിബി കെ തോമസ് തിരക്കഥ എഴുതുന്ന ചിത്രം പുതുമുഖമായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്നു.

Scroll To Top