Tuesday December 06, 2016
Latest Updates

ശക്തമായ മഴ തുടരുന്നു; ഗോണ്‍സാലോ ചുഴലിക്കാറ്റ് ഐറിഷ് തീരത്തോട് അടുക്കുന്നു 

ശക്തമായ മഴ തുടരുന്നു; ഗോണ്‍സാലോ ചുഴലിക്കാറ്റ് ഐറിഷ് തീരത്തോട് അടുക്കുന്നു 

(ഫോട്ടോ :ഗോണ്‍സാലോ കൊടുങ്കാറ്റിന്റെ പ്രവചനം നല്‍കിയ നാസാ ചിത്രം) 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മിക്ക ഭാഗങ്ങളിലും ഇന്നും കനത്ത മഴ തുടരുമെന്നു റിപ്പോര്‍ട്ടുകള്‍ഇന്നലെ കൌണ്ടി മോണഗല്‍,ലിമറിക്ക് എന്നിവിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും അനുഭവപ്പെട്ടു .യെല്ലോ കാറ്റഗറി മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്. കനത്ത മഴയ്‌ക്കൊപ്പം 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഞായറാഴ്ച വൈകിട്ട് വരെ നീണ്ടു നില്‍ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 മില്ലി മീറ്റര്‍ മുതല്‍ 90 മില്ലി മീറ്റര്‍ വരെയാണ് മഴയ്ക്ക് സാധ്യത.

ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയും. തെക്കന്‍, വടക്കന്‍ കൌണ്ടികളിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. യെല്ലോ കാറ്റഗറി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. അറ്റ്‌ലാന്റിക് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഗോണ്‍സാലോ ചുഴലിക്കാറ്റാണ് ഇപ്പോള്‍ മഴ ശക്തമായതിന് കാരണം. അമേരിക്കയുടെ കിഴക്കാന്‍ തീര മേഖലകളില്‍ മണിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ അടിച്ച് കൊണ്ടിരിക്കുന്ന ഗോണ്‍സാലോ ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ ഐറിഷ് തീരത്ത് എത്തും. 

തിങ്കളാഴ്ച രാത്രിയോടെ ഗോണ്‍സാലോ ഐറിഷ് തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ മഴയുടെ തോത് കുറയുമെങ്കിലും തിങ്കളാഴ്ച 25 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴ പെയ്‌തേക്കും. കെറി മുതല്‍ ഡോണാഗല്‍ വരെയുള്ള പ്രദേശങ്ങളില്‍ ഗോണ്‍സാലോ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകും

Scroll To Top