Sunday December 11, 2016
Latest Updates

ശംഭു ദാസ്- കിരണ്‍ബാബു കൂട്ടുകെട്ടിന്റെ ‘മൈ ഫസ്റ്റ് ക്രഷിന് ‘ വമ്പന്‍ വരവേല്‍പ്പ് 

ശംഭു ദാസ്- കിരണ്‍ബാബു കൂട്ടുകെട്ടിന്റെ ‘മൈ ഫസ്റ്റ് ക്രഷിന് ‘ വമ്പന്‍ വരവേല്‍പ്പ് 

ഡബ്ലിന്‍:കളര്‍ ആന്‍ഡ് കാന്‍വാസിന്റെ ബാനറില്‍ പ്രദീപ് ചന്ദ്രന്‍ നിര്‍മ്മിച്ച് ശംഭു ദാസും കിരണ്‍ ബാബു കരാലിലും ചേര്‍ന്നൊരുക്കിയ ‘മൈ ഫസ്റ്റ് ക്രഷ് -എ പോയം ഓഫ് ലവ് ‘പ്രകാശനം ചെയ്തു.ഡബ്ലിന്‍ സ്റ്റില്ലോര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അയര്‍ലണ്ടിലെ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

അയര്‍ലണ്ടിന്റെ പ്രകൃതി മനോഹാരിതയെ ക്യാമറയിലൂടെ വര്‍ണ്ണവസന്തമാക്കിയ കിരണ്‍ ബാബു കരാലിലാണ് ഈ ആല്‍ബത്തിന്റെ സംവിധായകന്‍. ദൃശ്യവത്കരിച്ചിരിക്കുന്ന വീഡിയോയിലെ മനോഹരമായ വരികള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയാണ്.ശംഭു ദാസിനും , ആലിസ് ജോജിയ്ക്കുമൊപ്പം, അന്തോണിസ് ജെയ്‌സനും , ജെസ്മി ജെയ്യും രംഗത്തെത്തി.വസ്ത്രാലങ്കാരം,മേക്കപ്പ് : ജെസ്സീ തോമസ് .

സാജന്‍ സെബാസ്റ്റ്യന്‍, ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ അസോസിയേറ്റ്‌സ് ആയിരുന്നു.

ആദ്യ ആല്‍ബത്തില്‍ തന്നെ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന യുവസംഗീത പ്രതിഭയാണെന്ന് തെളിയിച്ചിരിക്കുകയാണ് മൈ ഫസ്റ്റ് ക്രഷ് എന്ന ആല്‍ബത്തിലൂടെ ശംഭു ദാസ്. ബഹുജനപ്രീതിയ്ക്കുവേണ്ടി ഫോര്‍മുലകള്‍ പിന്തുടരുകയോ ട്രെന്‍ഡിനനുസരിച്ച് സര്‍ഗ്ഗശേഷിയെ അടിയറവു വയ്ക്കുകയോ ചെയ്യുന്നില്ല എന്നുള്ളതുകൊണ്ടു കൊണ്ട് തന്നെ മൈ ഫസ്റ്റ് ക്രഷ് ശ്രദ്ധേയമാകുന്നു.

ഫോട്ടോഗ്രാഫര്‍ കൂടിയായ കിരണ്‍ ബാബുവില്‍ നിന്നും മലയാളത്തിന് ഇനിയേറെ സംഭാവനകള്‍ പ്രതീക്ഷിക്കാമെന്നു ഈ വിഡിയോ അടിവരയിട്ടുറപ്പിക്കുന്നു.

രചനയും സംഗീതവും നിര്‍വഹിച്ചു നീണ്ട സപര്യക്കൊടുവില്‍ ജനസമക്ഷത്തിലേയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ കോര്‍ക്കില്‍ ആര്‍ക്കിറ്റെക്ചര്‍ വിദ്യാര്‍ഥി കൂടിയായ തിരുവനന്തപുരം സ്വദേശി ശംഭുവിനും,മീത്തില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ആറന്‍മുളക്കാരന്‍ കിരണ്‍ ബാബുവിനും അഭിമാനിക്കാം. പ്രണയാര്‍ദ്രമായ ശുദ്ധ സംഗീതത്തിന്റെ മാസ്മരിക നിമിഷങ്ങള്‍ സമ്മാനിക്കുന്നവയാണ് അവയെന്ന് അനുവാചകര്‍ ഉറപ്പിക്കുമ്പോള്‍ ജനപ്രിയവുമാവുകയാണ് ഇവരുടെ ആദ്യത്തെ ആല്‍ബം.സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് മൈ ഫസ്റ്റ് ക്രഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാണിജയറാം,റിമി ടോമി,ജ്യോത്സ്‌ന,നജിം,ഫ്രാങ്കോ എന്നിവരാണ് ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.kru simraj.krusabu kras 1new tha



Scroll To Top