Wednesday December 07, 2016
Latest Updates

വ്യായാമം പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുമെന്ന്‌ പഠനം

വ്യായാമം പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുമെന്ന്‌ പഠനം

ആഴ്ചയില്‍ മൂന്ന് തവണ ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നവര്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ കാഠിന്യം കുറയുമെന്ന് പഠനം. വ്യായാമം ചെയ്യുന്നവര്‍ക്ക് ശരീരത്തിന്റെ ബാലന്‍സ് വര്‍ധിപ്പിക്കുകയും വീഴാതെ നടക്കാന്‍ പരിശീലനം നേടാനുമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ശരീരഭാഗങ്ങള്‍ക്ക് വിറയലനുഭവപ്പെടുക, പേശികള്‍ക്ക് അയവില്ലാതാകുന്നതു മൂലം ശരീരഭാഗങ്ങളില്‍ കാഠിന്യം അനുഭവപ്പെടുക തുടങ്ങിയവയാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗാവസ്ഥ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുത്തും. എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് ഒരു പരധി വരെ ചലന ശേഷി വീണ്ടെക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പ്രാഥമിക രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ വ്യായാമം ചെയ്തു തുടങ്ങണം. പാര്‍ക്കിന്‍സണ്‍ രോഗികളില്‍ 60 ശതമാനം പേരും തുടര്‍ച്ചയായി വീഴുന്നു. ഇതേതുടര്‍ന്ന് ഉണ്ടാകുന്ന പരുക്ക് രോഗികളുടെ ആരോഗ്യനില കൂടുതല്‍ വഴളാക്കുന്നു. എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് വീഴാതെ ബാലന്‍സ് ചെയ്ത് നടക്കാനാകും.

Scroll To Top