Saturday December 03, 2016
Latest Updates

വ്യാജ ബോംബ് ഭീഷണി :കോര്‍ക്ക് ഓപ്പറ ഹൗസ് അടച്ചു

വ്യാജ ബോംബ് ഭീഷണി :കോര്‍ക്ക് ഓപ്പറ ഹൗസ് അടച്ചു

കോര്‍ക്ക്: കോര്‍ക്കില്‍ ഒപേറ ഹൗസിന് ബോംബു ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് കോര്‍ക്ക് ഒപേറ ഹൗസ് ഇന്നലെ വൈകിട്ട് അടച്ചു.

രാത്രി ഏഴുമണിയോടെ ആംഗ്ലീസി സെന്റ് ഗാര്‍ഡ സ്‌റ്റേഷനിലേക്ക് അജ്ഞാതനായ ഒരാള്‍ ഫോണ്‍ ചെയ്തതോടെയാണ് അപകടസൈറണ്‍ മുഴങ്ങിയത്. തിയേറ്ററില്‍ ബോംബു വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ ഫോണ്‍ സന്ദേശം.

വിവരം ലഭിച്ച ഉടന്‍ ഗാര്‍ഡ തിയേറ്ററിലേക്ക് എത്തിച്ചേരുകയും തിയേറ്റര്‍ മാനേജ്‌മെന്റുമായി സഹകരിച്ച് ബോംബിനായി തിരച്ചില്‍ നടത്തുകയും ചെയ്തു.
തുടര്‍ന്ന് പൊതുജനങ്ങള്‍ പ്രവേശിക്കാതിരിക്കാനായി കെട്ടിടം അടച്ചു . പ്രത്യേക പരിശീലനം നല്‍കിയ നായയെ ഉപയോഗിച്ചാണ് ഗാര്‍ഡ തിരച്ചില്‍ നടത്തിയത്.
ആ സമയത്ത് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.. രാത്രി 10 മണിക്കുള്ള 2മെനിഡിജെസ് കാണാനായി 800ല്‍പ്പരം ആളുകള്‍ ഉണ്ടായിരിക്കുമെന്നാണ് തിയേറ്റര്‍ മാനേജ്‌മെന്റ് അറിയിച്ചത്. എന്നാല്‍, ബോംബു ഭീഷണി ഉള്ളതിനാല്‍ 10 മണിക്കുള്ള ഷോ തിയേറ്റര്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു.

Scroll To Top