Saturday December 03, 2016
Latest Updates

വ്യാജ കാറപകടത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തട്ടിയെടുത്ത സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍

വ്യാജ കാറപകടത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തട്ടിയെടുത്ത സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍

കോര്‍ക്ക് :വ്യജ ഇന്‍ഷ്വറന്‍സ് ക്ലൈമുകള്‍ കരസ്ഥമാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഗാര്‍ഡയുടെ വെളിപ്പെടുത്തല്‍.മുന്‍പ് തീരെ അപൂര്‍വമായിരുന്ന ക്ലൈമുകള്‍ കഴിഞ്ഞ 10 വര്‍ഷമായി മുപ്പതിരട്ടി വരെ വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍.കുടിയേറ്റക്കാരും സ്വദേശികളും എന്നവ്യത്യാസമില്ലാതെ ക്ലൈം ചെയ്യുന്നവരുടെ ശതമാനക്കണക്ക് വര്‍ദ്ധിച്ചു.യാതൊരു അപകടവും പറ്റാതെയും അപകടം സംഭവിച്ചു എന്ന് അവകാശപ്പെട്ട് ഇന്‍ഷ്വറന്‍സ് തട്ടിയെടുക്കുന്നവരെ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.

വ്യാജ കാറപകടത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തട്ടിയെടുത്ത സംഭവത്തില്‍ ഇന്നലെയും 8പേര്‍ അറസ്റ്റിലായി.കോര്‍ക്കില്‍ നിന്നും നോര്‍ത്ത് കോര്‍ക്കില്‍ നിന്നുമാണ് ഇന്നലെ എട്ടു പേര്‍ അറസ്റ്റിലായത്. മൂന്ന് പുരുഷന്മാരും 5 സ്ത്രീകളുംഅറസ്റ്റിലായി.കഴിഞ്ഞ രണ്ട് വര്‍ഷമായി ഗാര്‍ഡ അന്വേഷിച്ചുകൊണ്ടിരുന്ന ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസിലെ പ്രതികളാണ് അറസ്റ്റിലായത്.ഇതുവരെ വിവിധ ഇന്‍ഷുറന്‍സ് തട്ടിപ്പുകളുമായി ബന്ധപ്പെട്ടു ഇതുവരെ 33 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങുന്നതിനുള്ള അന്വേഷണ റിപ്പോര്‍ട്ട്ഡിപിപിക്ക് സമര്‍പ്പിക്കുമെന്ന് ഗാര്‍ഡ അറിയിച്ചു. ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റിലെ സെക്ഷന്‍ 4 പ്രകാരമാണ് ഇന്നലെ 8 പേരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ എല്ലാവരും 30 വയസില്‍ താഴെയുള്ളവരാണ്. ഇവരെ കോര്‍ക്ക് സിറ്റി, നോര്‍ത്ത് ഗാര്‍ഡ സ്റ്റേഷനുകളില്‍ ചോദ്യം ചെയ്തു. കോര്‍ക്ക് സിറ്റി, കോര്‍ക്ക്‌നോര്‍ത്ത്, കോര്‍ക്ക് വെസ്റ്റ് ഗാര്‍ഡ ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡിലാണ്തട്ടിപ്പുകാര്‍ കുടുങ്ങിയത്.

2012 ല്‍ കോര്‍ക്കില്‍ ക്ലെയിം ചെയ്ത അപകട ഇന്‍ഷുറന്‍സില്‍ പലതും വ്യാജ അപകടങ്ങളുടെ പേരില്‍ ക്ലെയിം ചെയ്തവയാണെന്ന് കഴിഞ്ഞ വര്‍ഷം ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്.വ്യാജ ക്ലെയിമുകളില്‍ ഭൂരിപക്ഷവും പെഴ്‌സണല്‍ ഇന്‍ജുറി വിഭാഗത്തിലെ ക്ലെയിമുകലാണ്.നട്ടെല്ലിലെയും കഴുത്തിലെയും ക്ഷതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം ക്ലെയിമുകളും നേടിയിരിക്കുന്നത്. തുക തട്ടിയെടുത്ത ഓരോരുത്തര്‍ക്കും 5,000 മുതല്‍ 12,000 യൂറോ വരെ നല്‍കിയതായി ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചു.

Scroll To Top