Sunday December 04, 2016
Latest Updates

വ്യാജ എബോള രോഗി ചമഞ്ഞ ഇറ്റാലിയന്‍ ബിസിനസുകാരന് 2500 യൂറോ പിഴ 

വ്യാജ എബോള രോഗി ചമഞ്ഞ ഇറ്റാലിയന്‍ ബിസിനസുകാരന് 2500 യൂറോ പിഴ 

ഡബ്ലിന്‍: വ്യാജ എബോള രോഗി ചമഞ്ഞ ഇറ്റാലിയന്‍ ബിസിനസുകാരന് ഡബ്ലിന്‍ ജില്ലാ കോടതി പിഴയടിച്ചു. റോബര്‍ട്ടോ ബിനാസ്‌കി എന്ന ഇട്ടളിയാന്‍ ബിസിനസുകാരന് 2500 യൂറോയാണ് ഡബ്ലിന്‍ കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ ഐടി കമ്പനി മേധാവിയാണ്. അയര്‍ലണ്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ ലിംഗസ് വിമാനത്തില്‍ വച്ച് താന്‍ എബോള രോഗിയാണെന്ന് പ്രചരിപ്പിച്ച് ഭീതി സൃഷ്ടിച്ചതിനാണ് ഇയാള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്. പിഴ തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കണം. 

കോടതിയില്‍ വിചാരണയ്ക്കിടെ ഖേദപ്രകടനം നടത്തിയ ഇയാള്‍ പിഴ തുക അടയ്ക്കാന്‍ സമ്മതിക്കുകയായിരുന്നു. ജയില്‍ശിക്ഷ ഒഴിവാക്കിയാണ് ഇയാള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ കപ്പൂച്ചിന്‍ ഡേ സെന്ററിന് തുക കൈമാറണം. വ്യാഴാഴ്ച മിലാനില്‍ നിന്ന് ഡബ്ലിനിലേക്കുള്ള വിമാനത്തിലാണ് സംഭവം. മിലാനില്‍ നിന്ന് വന്ന ഇ1 433 വിമാനത്തില്‍ വന്ന ഇയാള്‍ താന്‍ എബോള രോഗിയാണെന്ന് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ വിവരം അറിയിക്കുകയും ഇത് പ്രകാരം ഗാര്‍ഡ, ഡബ്ലിന്‍ എയര്‍പോര്‍ട്ട് പോലീസ്, എച്ച്എസ്ഇ എന്നീ വിഭാഗങ്ങളെ അധികൃതര്‍ സജ്ജമാക്കി നിര്‍ത്തി. 

തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവലത്ത്തില്‍ ഇറങ്ങിയ വിമാനം പ്രത്യേകം മാറ്റി നിര്‍ത്തി പരിധോധന നടത്തിയെങ്കിലും എബോള വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് വ്യാജപ്രചാരണം നടത്തിയ റോബര്‍ട്ടോയെയും രണ്ടു സ്ത്രീകളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് രണ്ടു സ്ത്രീകളെ വിട്ടയയ്ക്കുകയും റോബര്‍ട്ടോയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. 

Scroll To Top