Saturday December 10, 2016
Latest Updates

വ്യാജരേഖ ചമച്ച് യാത്രാപ്പടി തട്ടിയ എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു

വ്യാജരേഖ ചമച്ച് യാത്രാപ്പടി തട്ടിയ എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: വ്യാജരേഖ ചമച്ച് യാത്രാപ്പടി തട്ടിയ എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ മൂന്ന് പേര്‍ സിറ്റിംഗ് എംപിമാരും മൂന്നുപേര്‍ സ്ഥാനമൊഴിഞ്ഞ എംപിമാരുമാണ്. ഡി. ബന്ദോപാദ്ധ്യായ(തൃണമൂല്‍ കോണ്‍ഗ്രസ്), ബ്രജേഷ് പതക് (ബി.എസ്.പി), ലാല്‍മിംഗ് ലിയാന(മിസോ ദേശീയ മുന്നണി ) എന്നീ സിറ്റിംഗ് എം.പിമാരും മുന്‍ രാജ്യസഭാ എം.പിമാരായ ജെ. പി. എന്‍. സിംഗ്(ബി.ജെ.പി),  മഹമ്മൂദ് എ.  മദനി(ആര്‍.എല്‍.ഡി), രേണുബാല പ്രധാന്‍( ബി.ജെ.ഡി) എന്നിവരുമാണ് വ്യാജരേഖ സൃഷ്ടിച്ച് പണം തട്ടിയത്.

ഡല്‍ഹിയിലും ഒഡീഷയിലുമായി എം.പിമാരുടെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തി.എംപിമാര്‍ക്കൊപ്പം അനുഗമിക്കുന്നവരുടെ എയര്‍ ഇന്ത്യാ വിമാന ടിക്കറ്റിന്റെ പേരിലാണ് ഇവര്‍ പണം തട്ടിയത്. ഓരോ യാത്രയ്ക്കും ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉപയോഗിക്കാത്ത 600 ഓളം ബോര്‍ഡിംഗ് പാസുകളുമായി ഒരാളെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിപ്പ് വെളിവായത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെയും ട്രാവല്‍ ഏജന്‍സികളുടെയും ഒത്താശയോടെയാണ് എംപിമാര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

Scroll To Top