Saturday December 10, 2016
Latest Updates

വോളിബോള്‍ താരം ജിനോ കണ്ണന്തറയ്ക്ക് യാത്രയയപ്പ് നല്‍കി 

വോളിബോള്‍ താരം ജിനോ കണ്ണന്തറയ്ക്ക് യാത്രയയപ്പ് നല്‍കി 

jinooഡബ്ലിന്‍:ആസ്‌ട്രേലിയയ്ക്ക് കുടിയേറുന്ന കെ വി സി യുടെ പ്രമുഖ താരം ജിനോ കണ്ണന്തറയ്ക്ക് കേരള വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയിപ്പ് നല്‍കി.

ഐറിഷ് ലീഗ് മത്സരങ്ങളിലും .യൂ കെ യില്‍ വെച്ചു നടന്ന പല നിര്‍ണ്ണായകമത്സരങ്ങളിലും കെ വി സിയ്ക്ക് വേണ്ടി പങ്കെടുത്ത ജിനോ കണ്ണന്തറ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.

2009 2011 കാലഘട്ടത്തില്‍ കെ വി സി ഐറിഷ് ലീഗ് ചാമ്പ്യന്മാരായപ്പോള്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2013 13 ലെ ഐറിഷ് ലീഗ് മത്സരത്തില്‍ ഗാര്‍ഡ ടീമില്‍ കളിക്കാന്‍ ജിനോയ്ക്ക് അവസരം ലഭിച്ചിരുന്നു.

കെ വി സിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയും,പി ആര്‍ ഓ ആയും ഇദ്ദേഹം സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.

യാത്രയയപ്പ് സമ്മേളനത്തില്‍ കെ വി സി ക്യാപ്റ്റന്‍ പ്രിന്‍സ് മാത്യു അദ്ധ്യക്ഷത വഹിച്ചു.കെ വി സിയുടെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Scroll To Top