Wednesday December 07, 2016
Latest Updates

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ഥന ശനിയാഴ്ച്ച ഹീത്ത് ദേവാലയത്തില്‍ 

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ഥന ശനിയാഴ്ച്ച ഹീത്ത് ദേവാലയത്തില്‍ 

പോര്‍ട്ട്‌ലീഷ് :വോയ്‌സ് ഓഫ് പീസ് നേതൃത്വം നല്‍കുന്ന ഉപവാസ പ്രാര്‍ഥന നാളെ ശനിയാഴ്ച്ച പോര്‍ട്ട്‌ലീഷിനടുത്തുളള ഹീത്ത് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലുമാണ് ഉപവാസ പ്രാര്‍ഥന നടത്തപ്പെടുന്നത്.

ഒക്‌ടോബര്‍ നാലിന് ശനിയാഴ്?ച്ച് മുതല്‍ ഉപവാസ പ്രാര്‍ഥനയ്ക്കായി എത്തുന്ന കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലിംഗും ഒരുക്കിയിരിക്കുന്നു. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രാര്‍ഥന. ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ് അഗസ്റ്റ്യന്‍ ,ഫാ. ജോണ്‍ ഫിലിപ്പ് ആന്‍ഡ് ടീം നേതൃത്വം നല്‍കുന്നതാണ്.

പ്രാര്‍ഥനയില്‍ പങ്കുചേരാന്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
രാവിലെ 11 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാര്‍ഥനയില്‍ ജപമാല, ദിവ്യബലി, ആരാധന, ബന്ധനപ്രാര്‍ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് നിത്യസഹായ മാതാവിനോടുളള നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ. ജോര്‍ജ് അഗസ്റ്റ്യന്‍ :
087 366 4626
ജോമോന്‍ :
087 919 1532, 089 446 1284
സില്‍ജു :
086 340 8825, 087 945 8915
മോനച്ചന്‍ :
089 412 7328, 087 755 3271

Destination

(1) If  travelling from Dublin to Health Church, Portlaoise Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (tsraight only)

(2) If travelling from Limerick leave motorway M7 @ junction 16, then at the round about take the 4th exit and in the next round about take the 1st exit to Heath and drive 3.5 km (tsraight only)

Scroll To Top