Sunday December 04, 2016
Latest Updates

വോട്ട് ചെയ്യാനായില്ല; യുവാവ് ആത്മഹത്യ ചെയ്തു

വോട്ട് ചെയ്യാനായില്ല; യുവാവ് ആത്മഹത്യ ചെയ്തു

ലഖ്‌നൗ: ജനാധിപത്യത്തില്‍ പൌരന് വില  ലഭിക്കുന്ന ഒരേയൊരു അവസരമാണ് തെരഞ്ഞെടുപ്പ് സമയം. ഓരോ അമൂല്യമാകുന്ന സമയത്ത് നമ്മുടെ വോട്ട് തേടി നേതാക്കള്‍ വീട്ടുപടിക്കല്‍ എത്തും. അത്രയ്ക്കുണ്ട് ഒരു വോട്ടിന്റെ വില. എന്നാല്‍ വോട്ടര്‍ പട്ടികയിലെ പാകപ്പിഴകള്‍ മൂലം ചിലര്‍ക്ക് നാട്ടിലുന്‌ടെങ്കിലും വിലയേറിയ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. വോട്ട് ചെയ്യാനാകാതെ വരുന്നത് നിരാശപ്പെടുത്തുന്ന അനുഭവമാണ്.

എന്നാല്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആരെങ്കിലും സ്വന്തം ജീവന ബലി കഴിച്ചതായി ആരും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അത്തരമൊരു വാര്‍ത്തയാണ്. വോട്ടവകാശം നിഷേധിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ഒരു വോട്ടര്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഔന്‍ല മണ്ഡലത്തിലെ വോട്ടറായ ഹരിറാമാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഇവിടെ ഹരിറാം തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ പോളിംഗ് ബൂത്തിലെത്തിയെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഹരിറാമിന് വോട്ട് ചെയ്യാനായില്ല. ഇതേതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ വോട്ടിന് തന്റെ ജീവന് തുല്യം വില കല്‍പ്പിക്കുന്ന ഇത്തരം പൗരന്മാരെ ഇന്ത്യയില്‍ അല്ലാതെ മറ്റെവിടെ കാണാനാകും.

Scroll To Top