Saturday December 03, 2016
Latest Updates

വോട്ടെണ്ണല്‍ നാളെ:രാവിലെ പതിനൊന്നരയോടെ ഫലപ്രഖ്യാപനമുണ്ടാകും

വോട്ടെണ്ണല്‍ നാളെ:രാവിലെ പതിനൊന്നരയോടെ ഫലപ്രഖ്യാപനമുണ്ടാകും

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മുതല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ പതിനൊന്നരയോടെ ഫലപ്രഖ്യാപനമുണ്ടാകും. അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് ഇടത് വലത് മുന്നണികളുടെ കണക്കുകൂട്ടല്‍. പോളിംഗ് കൂടിയതോടെ ബിജെപിയും ജയം സ്വപ്നം കാണുന്നു.
അരുവിക്കര ഫലം ഇടതിനും വലതിനും ഒരുപോലെ നിര്‍ണായകം. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തന്നെ ഇതില്‍ ഏറ്റവും പ്രധാനം. മറുവശത്ത് സിപിഎമ്മിന്റെ സമകാലിക രാഷ്ട്രീയ പ്രതിസന്ധികള്‍ക്കുള്ള ഉത്തരംകൂടിയായിരിക്കും അരുവിക്കര നല്‍കുക. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും താമര വിരിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്‌സൂചന.
ശനിയാഴ്ച തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വന്‍ സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ട്രോങ് റൂമില്‍ എത്തിച്ചു. 150 ബി.എസ്.എഫ് ഭടന്‍മാരാണ് സ്‌ട്രോങ് റൂമിന് കാവല്‍ നില്‍ക്കുന്നത്.

Scroll To Top