Friday December 09, 2016
Latest Updates

വോട്ടെണ്ണല്‍ ആരംഭിച്ചു; 11 മണിയോടെ രാജ്യം ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും

വോട്ടെണ്ണല്‍ ആരംഭിച്ചു; 11 മണിയോടെ രാജ്യം ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും

തിരുവനന്തപുരം/ ന്യൂഡല്‍ഹി: പതിനാറാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 989 കേന്ദ്രങ്ങളിലായാണ് 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെണ്ണുന്നത്. 11 മണിയോടെ രാജ്യഭരണം ആരുടെ കൈകളിലേക്ക് എന്ന് വ്യക്തമാകും. 5 മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. 8.30 ഓടെ ആദ്യ ലീഡ് വ്യക്തമാകും.

11 മണിയോടെ രാജ്യം തെരഞ്ഞെടുപ്പ് ട്രെന്‍ഡ് പൂര്‍ണ്ണമായി വ്യക്തമാകും. നാല് മണിയോടെ മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാകും. വോട്ടെണ്ണലിന്റെ ഭാഗമായി രാജ്യവ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീമനുള്ള ചത്തീസ്ഗഢ്, ബീഹാര്‍, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ മുപ്പതിലധികം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ മലപ്പുറം മാവേലിക്കര മണ്ഡലങ്ങളിലെ ഫലമാണ് ആദ്യം ലഭ്യമാകുക. എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഒരേ സമയം പുരോഗമിക്കും. സംസ്ഥാനത്തും ശക്തമായ സുരക്ഷയാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സേനയ്ക്കും സംസ്ഥാന പോലീസിനുമാണ് സുരക്ഷ ചുമതല.

Scroll To Top