Sunday December 04, 2016
Latest Updates

വോട്ടെടുപ്പിനിടെ വനിതാ വോട്ടറുടെ മോതിരം അബദ്ധത്തില്‍ ബാലറ്റ് പെട്ടിയില്‍ വീണു

വോട്ടെടുപ്പിനിടെ വനിതാ വോട്ടറുടെ മോതിരം അബദ്ധത്തില്‍ ബാലറ്റ് പെട്ടിയില്‍ വീണു

ഡബ്ലിന്‍: വോട്ടെടുപ്പിനിടെ വനിതാ വോട്ടറുടെ മോതിരം അബദ്ധത്തില്‍ ബാലറ്റ്
പെട്ടിയില്‍ വീണു. മേയോ സ്വദേശിനിയായ നൊറീന്‍ ബ്രെന്നന്‍ എന്ന യുവതിയുടെമോതിരമാണ് ബാലറ്റ് പെട്ടിയില്‍ വീണത്. വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍നിക്ഷേപിക്കുന്നതിനിടെ മോതിരം ഊറി വീഴുകയായിരുന്നു

ഇന്നലെ ബാലറ്റ്‌പെട്ടി തുറന്നപ്പോള്‍ ബ്രെന്നന്റെ മോതിരം തിരികെ ലഭിച്ചു. മോതിരംനഷ്ടപ്പെട്ട ഉടന്‍ ഇവര്‍ അക്കാര്യം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.അതിനാല്‍ ഇന്നലെ ഉച്ചതിരിഞ്ഞു ഈ ബാലറ്റ് പേപ്പര്‍ തുറന്നപ്പോള്‍ മോതിരത്തിന്റെ ഉടമയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.

മോതിരം തിരികെ ലഭിച്ചതില്‍സന്തോഷമുണ്ടെന്ന് യുവതി പറഞ്ഞു. ‘അമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ബാലറ്റ് പെട്ടിയില്‍ വീണ മോതിരം’

Scroll To Top