Thursday December 08, 2016
Latest Updates

വൈദ്യുതി തടസം തുടരുന്നു ;ഡബ്ലിനിലും നെറ്റ് വര്‍ക്ക് തകരാറുകള്‍

വൈദ്യുതി തടസം തുടരുന്നു ;ഡബ്ലിനിലും നെറ്റ് വര്‍ക്ക് തകരാറുകള്‍

ഡബ്ലിന്‍: ഡബ്ലിനിലെ തെക്കന്‍ പ്രദേശങ്ങലിലെ ആയിരക്കണക്കിന് വീടുകളെ ഇരുട്ടിലാക്കിക്കൊണ്ട് വൈദ്യുതി തടസം. ഇഎസ്ബി നെറ്റ്‌വര്‍ക്കുകളില്‍ വന്ന തകരാറുകളാണ് ഇപ്പോള്‍ ഇവരെ ഇരുട്ടിലാക്കിയിരിക്കുന്നത്.
പ്രദേശങ്ങളില്‍ തുടരുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമാണ് ഇഎസ്ബി ലൈനുകളില്‍ തകരാറുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരുന്നതിനാല്‍ തന്നെ തകരാറുകള്‍ എളുപ്പത്തില്‍ പരിഹരിക്കാനും ഇഎസ്ബി ജീവനക്കാര്‍ക്ക് സാധിക്കുകയില്ല.
ഡബ്ലിന്റെ തെക്കന്‍ ഭാഗത്തുള്ള ഡണ്‍ഡ്രമിലും ബാലിന്റീറിലും മില്‍ടൗണിലുമുള്ള 2,700റോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈകിട്ട് ആറുമണി വരെ വൈദ്യുതി തടസം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്രാഫിക് ലൈറ്റുകളുടെയും തെരുവു വിളക്കുകളുടെയും സ്ഥിതിയും പരിതാപകരമായി തുടരുകയാണ്. കുറച്ചു മണിക്കൂറുകള്‍ കൂടി വൈദ്യുതി തടസപ്പെടേണ്ടി വരും എന്നതില്‍ ഇഎസ്ബി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
മായോയിലുള്ള ന്യൂപോര്‍ട്ടിലെ 450തോളം വീടുകളാണ് ഇപ്പോഴും വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കഴിയുന്നത്.
വ്യക്തമായ വിശദവിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇഎസ്ബി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്നും വെബ്‌സൈറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Scroll To Top