Thursday December 08, 2016
Latest Updates

വൈദ്യുതി തടസം: ആയിരത്തോളം വീടുകള്‍ ഇരുട്ടില്‍ തന്നെ

വൈദ്യുതി തടസം: ആയിരത്തോളം വീടുകള്‍ ഇരുട്ടില്‍ തന്നെ

ട്രേലി :അയര്‍ലണ്ടില്‍ ആയിരത്തോളം  വീടുകള്‍ ഇപ്പോഴും  ഇരുട്ടില്‍ തന്നെ. ഇഎസ്ബിയുടെ എമര്‍ജന്‍സി സംഘം റിപ്പയറിംഗ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
അയര്‍ലണ്ടില്‍ ക്രിസ്തുമസിനു മുന്‍പ് വീശിയടിച്ച കാറ്റിലും മഴയിലുമാണ് ഇഎസ്ബി ലൈനുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചത്. ഇപ്പോഴും ആയിരത്തില്‍പ്പരം വീടുകളില്‍ വൈദ്യുതി തടസം പരിഹരിക്കാന്‍ സാധിച്ചിട്ടുമില്ല.
കഴിഞ്ഞ ദിവസം കാലത്തു തന്നെ 10,000ത്തോളം വീടുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി തടസം പരിഹരിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും 800റോളം വീടുകളുടെ തടസം പരിഹരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ട്രേലിയിലെ 300റോളം വീട്ടുകാര്‍ക്കും എന്നിസിലെ 200 വീട്ടുകാര്‍ക്കും ബാണ്ടനിലെയും കില്ലേര്‍ണിയിലെയും ഡണ്‍മാന്‍വേയിലെയും 200റോളം വീടുകളിലും ന്യൂകാസറ്റല്‍ വെസ്റ്റിലുള്ള 100റോളം ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭിക്കുന്നത് തടസപ്പെട്ടിരുന്നു.
ബെല്ലിമൂണിലും ഗാല്‍സ്‌നെവിനിലും സംഭവിച്ച ചെറിയ തകരാറുകള്‍ നിമിത്തം ഏകദേശം 6000ത്തോളം വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുതി തടസപ്പെട്ടിരുന്നു. ഇതില്‍ 200ത്തോളം വീടുകളിലെ പ്രശ്‌നം പെട്ടെന്നു തന്നെ ഇഎസ്ബി പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ തകരാറ് സംഭവിച്ചത് കാറ്റടിച്ചതിനാലാണോ എന്ന കാര്യം വ്യക്തമല്ല.
കാറ്റിലും മഴയിലും 75,000ത്തിലധികം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് വൈദ്യുതി ലഭിക്കുന്നതില്‍ തടസമുണ്ടായത്. ഇഎസ്ബി ജോലിക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കാരണം പെട്ടെന്നു തന്നെ പ്രശ്‌നം പരിഹരിക്കാനും സാധിച്ചിരുന്നു.
എന്നാല്‍ ബാക്കിയുള്ള 800റോളം ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി.

Scroll To Top