Sunday December 04, 2016
Latest Updates

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലെവി ഏര്‍പ്പെടുത്തി,ചിലവ് കൂടും 

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലെവി ഏര്‍പ്പെടുത്തി,ചിലവ് കൂടും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വൈദ്യുതി ലെവി ഏര്‍പ്പെടുത്തി. കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷനാണ് വൈദ്യുതി നിരക്കില്‍ ലെവി ഏര്‍പ്പെടുത്തിയത്. പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ ലെവി എന്ന പേരിലാണ് പുതിയ ലെവി ഏര്‍പ്പെടുത്തിയത്. അധിക ലെവി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തിരിച്ചടിയാകും.

ഇപ്പോള്‍ പ്രഖ്യാപിച്ച ലെവി നിരക്ക് നേരത്തെ പ്രഖ്യാപിച്ചതിലും കൂടുതലാണെന്നുംവിമര്‍ശനം ഉയരുന്നു. ലെവിയിലൂടെ 327.7 മില്ല്യന്‍ യൂറോ പിരിച്ചെടുക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചന. എന്നാല്‍ വര്‍ദ്ധന നിലവില്‍ വന്നപ്പോള്‍ ലെവി 335.4 മില്ല്യന്‍ യൂറോ ആയി.

ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ 2015 സെപ്റ്റംബര്‍ 30 വരെ ആയിരിക്കും പുതിയ നിരക്കിലുള്ള ലെവി ആദ്യമായി ഈടാക്കുന്നത്. പുതിയ നിരക്ക് വര്‍ദ്ധന വാര്‍ഷിക വൈദ്യുതി ബില്ലില്‍ 21.50 യൂറോ വരെ വര്‍ദ്ധിപ്പിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. ചെറുകിട വ്യവസായങ്ങളെയും വൈദ്യുതി ഉപഭോഗം കൂടുതലുള്ളവരെയും ഇത് പ്രതികൂലമായി ബാധിക്കും. ഓരോ ഉപഭോക്താവിന്റെയും വ്യക്തിഗത ലെവി 64.37 യൂറോ ആയി വര്‍ദ്ധിക്കും. മൂന്ന് വര്‍ഷം മുമ്പത്തെ നിരക്കുകളുമായി താരതമ്യം ചെയ്താല്‍ ഇത് മൂന്നിരട്ടി വര്‍ദ്ധനയാണ്.

Scroll To Top