Saturday December 03, 2016
Latest Updates

വൈദികനാകാന്‍ മോഹിച്ച ജോണി ടോം വര്‍ഗീസ് ഇനി സിവില്‍ സര്‍വീസുകാരന്‍

വൈദികനാകാന്‍ മോഹിച്ച ജോണി ടോം വര്‍ഗീസ് ഇനി സിവില്‍ സര്‍വീസുകാരന്‍

തിരുവല്ല: വൈദികനാകാന്‍ മോഹിച്ച ജോണി ടോം വര്‍ഗീസ് ഇനി സിവില്‍ സര്‍വീസുകാരന്‍. കോഴഞ്ചേരി പുന്നയ്ക്കാട്ട് മലയില്‍ വടക്കേടത്ത് ഫാ. ജോര്‍ജ് വര്‍ഗീസിന്റെ മകനായ ജോണി എട്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് ജയിച്ചത്. ആദ്യ രണ്ടു വട്ടം പരാജയപ്പെട്ടെങ്കിലും മൂന്നാം ഉദ്യമത്തില്‍ റാങ്കിന്റെ തിളക്കത്തോടെ ജോണി വിജയം നേടി. തിരുവല്ല കിഴക്കന്‍ മുത്തൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി വികാരിയാണ് ജോണിയുടെ പിതാവ് ഫാ. ജോര്‍ജ് വര്‍ഗീസ്.

പിതാവിന്റെ പാത പിന്തുടര്‍ന്ന് വൈദിക വേല ചെയ്യാനായിരുന്നു ജോണിയുടെ ആഗ്രഹം. എന്നാല്‍ ജോണിയെ സിവില്‍ സര്‍വീസുകാരാനാക്കാനായിരുന്നു ദൈവനിയോഗം. ഫാ. ജോര്‍ജ് വര്‍ഗീസിന്റെയും ആനിയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് ജോണി. രണ്ടുവര്‍ഷമായി ന്യൂഡല്‍ഹി സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ജോണി. ഡല്‍ഹിയില്‍ വച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തിയത്.

മദ്രാസ് ക്രിസ്റ്റിയന്‍കോളേജില്‍ നിന്ന് ഗണിതത്തില്‍ ബിരുദവും കോയമ്പത്തൂരില്‍ നിന്ന് പി.ജി ഡിപ്‌ളോമയും നേടിയിട്ടുണ്ട്. പിതാവ് വൈദികനായതിനാല്‍ സാമൂഹ്യ സേവനം ചെയ്യണമെന്നാണ് ജോണിയുടെ താല്‍പ്പര്യം. ഇതിനായി തമിഴ്‌നാട് കേഡറില്‍ ജോലി ചെയ്യണമെന്ന് ജോണി താല്‍പ്പര്യം പ്രകടിപ്പിച്ചു. ജോലി ചെയ്യാന്‍ കൂടുതല്‍ പറ്റിയ സ്ഥലം തമിഴ്‌നാടാണെന്നാണ് ജോണിയുടെ അഭിപ്രായം.

Scroll To Top