Sunday December 04, 2016
Latest Updates

വേസ്റ്റ് ബിന്നില്‍ നിന്നും വന്ന യൂറോ മില്ല്യന്‍ ഭാഗ്യം…

വേസ്റ്റ് ബിന്നില്‍ നിന്നും വന്ന യൂറോ മില്ല്യന്‍ ഭാഗ്യം…

ഗാല്‍വേ :ചവറ്റുകൊട്ടയില്‍ നിന്നും തിരികെ ലഭിച്ച ലോട്ടറി ടിക്കറ്റിലൂടെ ഗാല്‍വേക്കാരി വീട്ടമ്മ നേടിയത് 258,528 യൂറോ. കത്തിച്ച് കളയാന്‍ ഉദ്ദേശിച്ച് വച്ചിരുന്ന ചവറുകൂടയില്‍ നിന്നും ഭാഗ്യം തന്നെ സ്പര്ശിച്ചതില്‍ അമ്മയ്ക്ക് പെരുത്ത സന്തോഷം .
യൂറോമില്യണ്‍ ലോട്ടറി വീടുമുഴുവന്‍ തിരഞ്ഞതിനു ശേഷമാണ് അവര്‍ ചവറു കൂട്ടിയിരിക്കുന്ന ബിന്നിന്റെ ഭാഗത്തേക്ക് വന്നത്. ഗാല്‍വേയിലെ നാഷണല്‍ ലോട്ടറി എച്ച്ക്യു ആണ് ലോട്ടറി വഴി ഈ അമ്മയിലേക്ക് ഭാഗ്യത്തെ എത്തിച്ചത്.
ലോട്ടറി നറുക്കെടുപ്പിന്റെ അവസാന നിമിഷത്തില്‍ കൈകളിലേക്ക് വന്ന ലോട്ടറി എങ്ങിനെ തനിക്കു ഭാഗ്യം നേടിതന്നുവെന്നു അവര്‍ വിവരിച്ചു.
തൊട്ടടുത്ത ദിവസം കതിച്ചുകളയേണ്ട ചവറുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു ഭാഗ്യം തന്നെ തേടി ഇരിക്കുന്നകാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.
ഇതുവരെ താന്‍ ഒരു ലോട്ടറി നരുക്കെടുപ്പിലും പങ്കെടുത്തില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷെ മാര്‍ക്കറ്റില്‍ പോയ ഒരു ദിവസം താന്‍ എന്തോ കാരണത്താല്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു.വീട്ടിലെത്തി ടിക്കറ്റ് അലക്ഷ്യമായി എവിടെയോ വയ്ക്കുകയും ചെയ്തു . അവര്‍ പറഞ്ഞു.
ഇക്കാര്യം ഓര്‍ത്തു വച്ചില്ലെങ്കിലും ടിക്കറ്റ് വാങ്ങിയ കടയില്‍ സമ്മാനം അടിച്ചതിന്റെ നോട്ടീസ് പതിച്ചിരിക്കുന്നത്അവിചാരിതമായി കണ്ടാണ് ടിക്കറ്റ് തിരയാന്‍ ആരംഭിച്ചത്.
ഒടുവില്‍ ചവറുകൂടയിലെ ഉള്ളിതൊലിയുടെയും മറ്റു സാധനങ്ങളുടെയും ഇടയില്‍ തന്റെ ഭാഗ്യം ഇരിക്കുന്നത് കണ്ടെത്തുകയും ചെയ്തു.
‘ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമാണ്. എന്റെ കയ്യില്‍ നിന്നും അത് നഷ്ടമായി എന്ന് കരുതിയതാണ്. എന്നാല്‍ ഭാഗ്യത്തിന്റെ രൂപത്തില്‍ അതിന്റെ സമ്മാനത്തുക ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്നു.’അവര്‍ പറഞ്ഞു.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇവര്‍ ഗാല്‍വേയിലെ യൂറോ സ്പാറില്‍ നിന്നാണ് ലോട്ടറി എടുത്തത്. ഈ ടിക്കറ്റിലെ അഞ്ചു നമ്പരും ഒരു സ്റ്റാറും തുല്യമായാണ് വിജയത്തിലേക്കെത്തിയത് .

Scroll To Top