Monday December 05, 2016
Latest Updates

വേസ്റ്റ് ബിന്നില്‍ അഭയം തേടുന്നവരുടെ എണ്ണം അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുന്നു

വേസ്റ്റ് ബിന്നില്‍ അഭയം തേടുന്നവരുടെ എണ്ണം അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മിക്കവര്‍ക്കും താമസിക്കാന്‍ സ്ഥലസൗകര്യങ്ങള്‍ പോലും ഇല്ലാതായിരിക്കുന്നു. തെരുവോരങ്ങളില്‍ ഒന്നു ഉറങ്ങാനായി കിടക്കുന്നത് പലപ്പോഴും മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലും.
അപകടങ്ങള്‍ പതിയിരിക്കുന്ന സ്ഥലങ്ങളില്‍ ജീവന് പോലും സുരക്ഷിതത്വമില്ലാതെ ഇത്തരത്തില്‍ കഴിയേണ്ടി വരുന്നത് ആയിരങ്ങളാണ്. വേസ്റ്റ് ബിന്നില്‍ കുടുങ്ങി അപകടങ്ങള്‍ സംഭവിക്കുന്നതും സാധാരണമായി തുടരുകയാണ്. വേസ്റ്റ് ശേഖരിക്കാനെത്തുന്ന ലോറിയില്‍ പെട്ടുംമറ്റുമായി ഇതിനോടകം തന്നെ നിരവധി ഭവനരഹിതര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ഡബ്ലിനില്‍ വച്ച് ഇത്തവണ ഒരാള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ട്രക്കില്‍ പെട്ട് മരിക്കാതിരുന്നത്. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നതിനടുത്തായി കിടന്നിരുന്ന ആളാണ് അപകടത്തില്‍പ്പെടാന്‍ തുടങ്ങിയത്.
ഹാര്‍ഡ് വിക്ക് സ്ട്രീറ്റിലുള്ള വേസ്റ്റ് ശേഖരിക്കാനെത്തിയ ഗ്രേഹൗണ്ട് ബിന്‍ ലോറി ആണ് ഇന്നു രാവിലെ ഒരാളെ അപകടത്തിലാക്കാന്‍ നോക്കിയത്. പാവം വീടില്ലാത്ത ആള്‍ തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി ഒരു മാലിന്യ ബിന്നിനുള്ളില്‍ അഭയം തേടിയതായിരുന്നു. എന്നാല്‍ അത് മാലിന്യമാണെന്നു കരുതി ലോറിയിലേക്ക് കയറ്റപ്പെടുകയും ചെയ്തു.
കോംപാക്ടര്‍ ആ സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരുന്നതിനാലാണ് അയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് ഗ്രേഹൗണ്ട് വക്താവ് പറഞ്ഞത്.
ഇത്തരത്തില്‍ ബിന്‍ കളക്ഷന് പുറപ്പെടുന്നതിന് മുന്‍പായി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഭവനരഹിതരായ ആളുകള്‍ പലപ്പോഴും തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി ഇത്തരം ബിന്നുകളില്‍ അഭയം പ്രാപിക്കാറുണ്ടെന്നും അവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും മറ്റ് വേസ്റ്റ് മാനേജ്‌മെന്റ് സര്‍വ്വീസുകളോടും ഗ്രേഹൗണ്ട് വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top