Saturday December 03, 2016
Latest Updates

വേസ്റ്റ് കളക്ഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം,ഭവനത്തിലെ അംഗസംഖ്യയ്ക്കനുസരിച്ച് നിരക്കെന്ന് സര്‍ക്കാര്‍

വേസ്റ്റ് കളക്ഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം,ഭവനത്തിലെ അംഗസംഖ്യയ്ക്കനുസരിച്ച് നിരക്കെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വേസ്റ്റ് കളക്ഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം. ഓരോവീടുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യത്തിന്റെ തൂക്കത്തിന് അനുസരിച്ചാകും പുതിയ ചാര്‍ജ്. റീ സൈക്കിള്‍ ചെയ്യാവുന്ന മാലിന്യത്തിന് കുറഞ്ഞ നിരക്കിലെ ചാര്‍ജ് ഈടാക്കൂ. പരിസ്ഥിതി മന്ത്രാലയമാണ് പുതിയ ഫീസ് ഘടന മുന്നോട്ടു വച്ചത്. അടുത്ത വര്‍ഷം സമ്മര്‍ സീസണില്‍ പുതിയ നിരക്ക് നിലവില്‍ വരുംഅംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങള്‍ സ്വാഭാവികമായും കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് ഗ്രീന്‍ സ്റ്റാര്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് കിയോഗ് പറഞ്ഞു.

ഏകാംഗ കുടുംബങ്ങള്‍ക്ക് നിരക്ക് താരതമ്യേന കുറവായിരിക്കും. അതേസമയംഅപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ ഫ്‌ലാറ്റ് റേറ്റ് നല്‍കിയാല്‍ മതിയാകും.കാരണം അപ്പാര്‍ട്ട്‌മെന്റുകകളിലെ മാലിന്യം ഒരുമിച്ചാണ് ശേഖരിക്കുന്നത്.അതുകൊണ്ട് തന്നെ ഓരോ വീട്ടിലെയും മാലിന്യത്തിന്റ തൂക്കം പ്രത്യേകം കണക്കാക്കാനാകില്ല. ഒരു കുടുംബത്തില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ശരാശരി മാലിന്യത്തെക്കാള്‍ കൂടുതല്‍ മാലിന്യമുള്ള കുടുംബങ്ങള്‍ക്ക് ഇരട്ടി ചാര്‍ജ് ആകും.ജലനിരക്കിനു പിന്നാലെ സര്‍ക്കാരിനെതിരെ അടുത്ത പ്രതിഷേധത്തിനുള്ള കാരണമായി വേസ്റ്റ് കളക്ഷന്‍ ചാര്‍ജ് മാറുമെന്നാണ് സൂചന.

Scroll To Top