Wednesday December 07, 2016
Latest Updates

വേശ്യാവൃത്തിയിലൂടെയും മയക്കുമരുന്ന് കടത്തിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്ന പണവും ഇനി ഐറിഷ് ജിഡിപി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും

വേശ്യാവൃത്തിയിലൂടെയും മയക്കുമരുന്ന് കടത്തിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്ന പണവും ഇനി ഐറിഷ് ജിഡിപി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും

ഡബ്ലിന്‍: വേശ്യാവൃത്തിയിലൂടെയും മയക്കുമരുന്ന് കടത്തിലൂടെയും കൈമാറ്റം
ചെയ്യപ്പെടുന്ന പണവും ഇനി ഐറിഷ് ജിഡിപിയുടെ ഭാഗമായി ഉള്‍പ്പെടുത്തും.
സെന്‍ട്രല്‍ സ്ടാറ്റിറ്റിക്‌സ് ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. ബ്രിട്ടന്റെയും
ഇറ്റലിയുടെയും മാതൃക പിന്തുടര്‍ന്നാണ് അയര്‍ലണ്ട് അനധികൃത പണവും ജിഡിപി
വളര്‍ച്ചയുടെ ഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജൂണില്‍
അയര്‍ലണ്ടിന്റെ ജിഡിപി വളര്‍ച്ച നിരക്ക് പ്രഖ്യാപിക്കും.

ഈ ജൂണില്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
പണവും ജിഡിപി നിരക്കില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വേശ്യാവൃത്തിയും മയക്കുമരുന്ന് കടത്തും കൂടാതെ യൂറോപ്യന്‍ യൂണിയന്‍ നിയമം
മൂലം നിരോധിച്ചിട്ടുള്ള എല്ലാ നിയമ വിരുദ്ധ ഇടപാടുകളിലൂടെയും
സൃഷ്ടിക്കപ്പെടുന്ന വരുമാനം ഇനി ജിഡിപി വളര്‍ച്ചയുടെ ഭാഗമായി
രേഖപ്പെടുത്തും.അനധികൃത പണം ജിഡിപിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
ബ്രിട്ടനിലെ ഓഫിസ് ഓഫ് നാഷണല്‍ സ്ടാറ്റിറ്റിക്‌സുമായും യൂറോസ്റ്റാറ്റുമായും
ചര്‍ച്ച നടത്തി വരുന്നതായി സെന്‍ട്രല്‍ സ്ടാറ്റിറ്റിക്‌സ് ഓഫീസ് അധികൃതര്‍
അറിയിച്ചു.

നിയമവിരുദ്ധമായ പണം കൂടി ജിഡിപി നിരക്കില്‍ ഉള്‍പ്പെടുത്തുന്നതോടെ
അയര്‍ലണ്ടിന്റെ ധനക്കമ്മി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍
പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് സംഘങ്ങളും വേശ്യാലയങ്ങളും
ഉള്‌പ്പെടെയുള്ള അനധികൃത ഇടപാടുകള്‍ ചെയ്യുന്നവര്‍ ബ്രിട്ടീഷ് സമ്പദ്ഘടനയ്ക്ക്
ഓരോ സാമ്പത്തിക വര്‍ഷത്തിലും 10 ബില്യന്‍ പൌണ്ട് സംഭാവന ചെയ്യുന്നതായാണ്
റിപ്പോര്‍ട്ട്. അയര്‍ലണ്ടിലും സമാനമായ തുക അധികൃതര്‍ പ്രതീക്ഷിക്കുന്നു

Scroll To Top