Sunday December 04, 2016
Latest Updates

വേശ്യകളുടെ വേഷമണിഞ്ഞ് പെണ്‍ഗാര്‍ഡകള്‍ …പിടിയിലായത് 160 വീരന്മാര്‍ !

വേശ്യകളുടെ വേഷമണിഞ്ഞ് പെണ്‍ഗാര്‍ഡകള്‍ …പിടിയിലായത് 160 വീരന്മാര്‍ !

ഡബ്ലിന്‍:വേശ്യാവൃത്തിക്ക് പ്രോത്സാഹിപ്പിക്കുന്ന ആളുകളെ ലക്ഷ്യം വച്ച് ഗാര്‍ഡ നടത്തിയ ഓപറേഷനില്‍ വലയിലായത് 160ല്‍പ്പരംപേരാണെന്ന് റിപ്പോര്‍ട്ട്.
ബ്രൈഡ്വെല്‍ ഗാര്‍ഡ സ്‌റ്റേഷനിലെ ഓഫീസര്‍മാര്‍ നടത്തിയ ഈ ഓപറേഷന് ഓപറേഷന്‍ കര്‍ബ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഏതായാലും ഈ ഓപറേഷന്‍ ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് വിജയമായാണ് കണക്കിലാക്കുന്നത്.
ഗാര്‍ഡ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ തന്നെയാണ് വഴിയരികില്‍ വേശ്യകളുടെ രൂപത്തില്‍ നിന്നത്. ഇവരെ തിരിച്ചറിയാതെ ചെന്നു’ തല വച്ചു’കൊടുത്ത എല്ലാവരും തന്നെ ഗാര്‍ഡയുടെ വലയിലാവുകയായിരുന്നു.
ഒരു മണിക്കൂറിന് 100 യൂറോ മുതല്‍ 300 യൂറോ വരെ ചാര്‍ജുകള്‍ ആവശ്യപ്പെട്ടിട്ടും വിട്ടുപോകാത്തവരായിരുന്നു ഇടപാടുകാരില്‍ അധികവുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

161ന്നോളം അറസ്റ്റുകളാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 35 അന്വേഷണങ്ങളും 94 ചാര്‍ജുകളും സമ്മന്‍സും ഓപറേഷന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡബ്ലിന്‍ നോര്‍ത്ത് സിറ്റിയില്‍ നടന്നുവരുന്ന ഓപറേഷന്റെ നേട്ടങ്ങളാണ് ഇവ.

ഓപറേഷന്‍ കാരണം ബെന്‍ബര്‍ബ് മേഖലയിലെ തെരുവ് വേശ്യാവൃത്തി നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. ഡബ്ലിന്റെ റെഡ്‌ലൈറ്റ് ഏരിയ എന്നറിയപ്പെടുന്ന മേഖലയായിരുന്നു ഇത്.

ലിമറിക് സിറ്റിയിലെ ഗാര്‍ഡയും ഇതേപോലെ ഉള്ള ഒരു അന്വേഷണം നടത്തിയിരുന്നു. ഓപറേഷന്‍ ഫ്രീവീല്‍ എന്നായിരുന്ന അവര്‍ അന്വേഷണത്തിന് നല്‍കിയ പേര്.

ഓപറേഷന്‍ കര്‍ബിനോടനുബന്ധിച്ച് തന്നെ ഡബ്ലിനില്‍ വച്ച് ഒരു ‘പീഡന വീരനെ’ വലയിലാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. മദ്ധ്യവയസ്‌കനും അപകടകാരിയുമായ അയാളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അയാള്‍ രാജ്യം വിട്ടോടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏതായാലും ഓപറേഷന്‍ കര്‍ബിനെ വിജയമായിട്ടുതന്നെയാണ് ഇമിഗ്രന്റ് കൗണ്‍സിലും കാണുന്നത്. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റുകളിലും കെട്ടിടങ്ങളിലും ഹോട്ടലുകളിലും വച്ച് നടക്കുന്ന വേശ്യാവൃത്തി തടയാന്‍ ഗാര്‍ഡയ്ക്ക് സാധിക്കാതെ വരികയാണെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കരുത്തുള്ളതാക്കണമെന്നും ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് ചാള്‍ടണ്‍ ആവശ്യപ്പെട്ടു.

Scroll To Top