Thursday December 08, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം ഓഗസ്റ്റ് 7 മുതല്‍ കുമരകത്ത് 

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം ഓഗസ്റ്റ് 7 മുതല്‍ കുമരകത്ത് 

കുമരകം:വേള്‍ഡ് മലയാളി കൗണ്‍സിലിന്‍െ്‌റ ഒന്‍പതാമത് ആഗോള സമ്മേളനവും പ്രവാസിസംഗമവും ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അവധിക്കാലം ആഘോഷിക്കാന്‍ ജന്മനാട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ക്കായി വിവിധതരത്തിലുള്ള ആഘോഷപരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 

എന്‍.ആര്‍.കെ ഫെസ്റ്റ്, 51 നിര്‍ദ്ധന യുവതിയുവാക്കളുടെ സമൂഹവിവാഹം, കേരളാ ബിസിനസ് അവാര്‍ഡ്, ഓണാഘോഷം, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഷോ, വള്ളം കളി, ഐഡിയാ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള, കുമരകം ടൂര്‍ തുടങ്ങിയവ സമ്മേളനത്തിന് മോടികൂട്ടും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

അമേരിക്ക,കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, ന്യൂസിലാണ്ട്, ഗള്‍ഫ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ 30ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 1500ഓളം പേര്‍ സംഗമത്തില്‍ അണിചേരും. സംഗമത്തിന്റെ വിജയത്തിനായി ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍,ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് , രക്ഷാധികാരി സോമന്‍ ബേബി (മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍), അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.സി പ്രവീണ്‍ (മുന്‍ ഗ്ലോബല്‍ പ്രസിഡന്‍്‌റ്), ചെയര്‍മാന്‍ എ.എസ് ജോസ് (ഗ്ലോബല്‍ പ്രസിഡന്റ്), പോളി മാത്യു (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), കണ്‍വീനര്‍അഡ്വ സിറിയക് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അംഗങ്ങളല്ലാത്ത ഏതൊരു പ്രവാസി മലയാളിക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:00919448064430

വാര്‍ത്ത: മജു പേയ്ക്കല്‍

Scroll To Top