Monday December 05, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ 19-മത് ജന്മദിനം ആഘോഷിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ 19-മത് ജന്മദിനം ആഘോഷിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 19മത് ജന്മദിനം അയര്‍ലണ്ട് പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. 1995 ല്‍ അമേരിക്കയിലെ ന്യുജഴ്‌സിയില്‍ ജന്മം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 48മത്തെ പ്രോവിന്‍സാണ് അയര്‍ലണ്ടിലേത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, ഇന്ത്യ റീജിയണുകളിലായി 53 പ്രോവിന്‍സുകള്‍ കൗണ്‍സിലിനുണ്ട്. 3 മാസത്തിനകം 10 പുതിയ രാജ്യങ്ങളില്‍ കൂടി പ്രോവിന്‍സ് ആരംഭിക്കാന്‍ നടപടിയായിട്ടുണ്ട്. 

അയര്‍ലണ്ട് പ്രോവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ യൂറോപ്യന്‍ റീജിയണ്‍ ചെയര്‍മാന്‍ ഷൈബു ജോസഫ് കേക്ക് മുറിച്ച് 19 ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ഫോണ്‍ വഴി ജന്മദിന സന്ദേശം നല്‍കി. ആഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത് നടക്കുന്ന ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ഭാരവാഹികള്‍ പങ്കെടുക്കും.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, പ്രോവിന്‍സ് പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

IMG_0338 (1)
IMG_0355 (1)

വാര്‍ത്ത :സണ്ണി ഇളങ്കുളത്ത്

Scroll To Top