Monday December 05, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ ശില്പശാല ‘ബ്ലൂമിംഗ് ബഡ്‌സ്’ 2014 ഏപ്രില്‍ 5ന് താലയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ശില്പശാല ‘ബ്ലൂമിംഗ് ബഡ്‌സ്’ 2014 ഏപ്രില്‍ 5ന് താലയില്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരുക്കുന്ന ശില്പശാലയും വിദ്യാഭ്യാസ സെമിനാറും ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ 4വരെ താല ഫൈറ്റര്‍കെയ്ന്‍ കമ്മ്യൂണിറ്റി സെന്റില്‍ നടക്കും.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ പ്രൊഫ.ഡോ.പാട്രിക്ക് ഗിബ്ബണ്‍സ് ആണ് ശില്പശാല നയിക്കുന്നത് എന്നത് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സൂവര്‍ണ്ണാവസരമാണ്. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അക്കാദമിക് ഡയറക്ടറായ ഡോ. പാട്രിക്ക് നിരവധി വിദേശരാജ്യങ്ങളില്‍ ശില്പശാലക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ഇതോടൊപ്പം മൂല്യബോധനത്തെ ആസ്പദമാക്കി ഫാ. ജോസഫ് വെള്ളനാല്‍, ഫെയര്‍വ്യൂ പള്ളി വികാരി ഫാ. ആന്റണി നല്ലുക്കുന്നേല്‍ എന്നിവരും ക്ലാസെടുക്കും. നോബിള്‍ മാത്യൂവാണ് കോഓര്‍ഡിനേറ്റര്‍.

കുട്ടികളും മാതാപിതാക്കളും ഈ അസുലാഭവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, ട്രഷറര്‍ തോമസ് മാത്യൂ എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് 31 ന് മുമ്പ് രജിസ്‌ട്രേഷന്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് പ്രവേശനം. രക്ഷിതാക്കളില്‍ ഒരാളെങ്കിലും നിര്‍ബന്ധമായും പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ചക്കാലക്കല്‍ :0871300309
ജോയിച്ചന്‍ ഒഴുകയില്‍: 0872636441
ബിജുപള്ളിക്കര: 0873245756
റെജി കുര്യന്‍: 0877788120
ജോര്‍ജ്ജ് പുറപ്പന്താനം: 0858544121
റ്റോജോ മാത്യൂ: 0872162989

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

Scroll To Top