Thursday December 08, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിനു കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം

വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിനു കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം

കോര്‍ക്ക് : പ്രമുഖ മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യുണിറ്റിന്റെ സമഗ്ര സംസ്‌കാരിക സംഭാവനകള്‍ക്ക് ഉള്ള അംഗീകാരമായി കൗണ്ടി കൗണ്‍സില്‍ രജിസ്ട്രഷന്‍ ലഭിച്ചു.

കലാ, സാമൂഹിക , സാംസ്‌കാരിക മേഖലകളില്‍ ദീര്‍ഘ വീക്ഷണത്തിന്റെയും, കൃത്യതയുള്ള പ്രവര്‍ത്തനത്തിന്റെയും ജനസമ്മതിയുടെയും സൂചകം കൂടിയായാണ് കോര്‍ക്ക് യൂണിറ്റ് വേള്‍ഡ് മലയാളി കൗണ്‍സിലിന് ഈ അംഗീകാരം നല്‍കുന്നതെന്ന് ചെയര്‍മാന്‍ ജോസഫ് ജോസഫിനെ കൗണ്ടി കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചു

ഈ അംഗീകാര ലബ്ധിക്കായി അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും സംഘടനയുടെ നന്ദി അറിയിക്കുന്നതായും എന്നും,ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ഹാരി തോമസ് പറഞ്ഞു.

 

ലിജോ ജോസഫ് 

Scroll To Top