Monday December 05, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് തിരഞ്ഞെടുപ്പ് 20ന്‌

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് തിരഞ്ഞെടുപ്പ് 20ന്‌

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 20ന്. ലൂക്കന്‍ ബുഷ് റിസോഴ്‌സ് സെന്ററില്‍ ഉച്ചകഴിഞ്ഞ് 2.30മുതല്‍ 5.30 വരെയായിരിക്കും പരിപാടികളെന്ന് ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലക്കല്‍, പ്രസിഡന്റ് ദീപു ശ്രീധര്‍, ജനറല്‍ സെക്രട്ടറി റെജി കുര്യന്‍, ട്രഷറര്‍ ഷാബു കുഞ്ഞച്ചന്‍ എന്നിവര്‍ അറിയിച്ചു.

കൗണ്‍സിലിന്റെ ബൈലോ പ്രകാരം രണ്ട് വര്‍ഷം കൂടമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. 2009ലാണ് അയര്‍ലന്‍ഡ് പ്രൊവിന്‍സ് യൂണിറ്റ് സ്ഥാപിതമായത്. പ്രോവിന്‍സ് യൂണിറ്റിന് കീഴില്‍ കോര്‍ക്ക് യൂണിറ്റും സജീവമായി പ്രവര്‍ക്കുന്നുണ്ട്. 40ല്‍ പരം രാജ്യങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്തോ-ഐറിഷ് കള്‍ച്ചറല്‍ നൈറ്റ്, മെറിറ്റ് ഈവനിംഗ്, യുവജന സെമിനാര്‍, കുട്ടികള്‍ക്കുള്ള വ്യക്തിത്വ വികസന ക്യാമ്പ്, മാതാപിതാക്കള്‍ക്കായുള്ള സെമിനാര്‍, ക്വിസ് മത്സരങ്ങള്‍, ഫാമിലി പിക്‌നിക്ക്, കുടുംബോത്സവങ്ങള്‍, പ്രസംഗ പരിശീലനം, വിവിധ സംവാദ പരിപാടികള്‍, കേരള ക്യാന്‍സര്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ ചാരിറ്റി ഷോ, ഏയ്ഡ്‌സ് രോഗികള്‍ക്കുള്ള സഹായഹസ്തവുമായി സംഘടിപ്പിച്ച ലക്കി ഡ്രോ, വിവിധ വ്യക്തികളെ ആദരിക്കല്‍ തുടങ്ങി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികള്‍ പൊതു ജന ശ്രദ്ധ നേടിയിരുന്നു. തൂലിക എന്ന മാസികയും സംഘടന പ്രസിദ്ധീകരിക്കുന്നു.

ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി) , പ്രസിഡന്റ് എ.എസ്. ജോസ് (ബഹറിന്‍), സെക്രട്ടറി പോളി , ഡോ. ജോര്‍ജ് കാക്കനാട്ട്(യുഎസ്എ) എന്നിവര്‍ ഫോണിലൂടെ സന്ദേശം നല്‍കും. 2013-15 ലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ അഡ്വ. ജോര്‍ജ് കൈതക്കാട്ട് വരണാധികാരിയായിരിക്കും

Scroll To Top