Friday December 09, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതു നേതൃത്വം : ബിജു ഇടക്കുന്നത്ത് പുതിയ ചെയര്‍മാന്‍;ദീപു ശ്രീധര്‍ വീണ്ടും പ്രസിഡണ്ട്

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതു നേതൃത്വം : ബിജു ഇടക്കുന്നത്ത് പുതിയ ചെയര്‍മാന്‍;ദീപു ശ്രീധര്‍ വീണ്ടും പ്രസിഡണ്ട്

ഡബ്ലിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന് പുതിയ നേതൃത്വം.

ജനറല്‍ ബോഡി ചെയര്‍മാന്‍ ജോണ്‍സന്‍ ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബിജു ഇടക്കുന്നത്താണ് പുതിയ ചെയര്‍മാന്‍ .പ്രസിഡണ്ടായി ദീപു ശ്രീധര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജന: സെക്രട്ടറിയായി മാര്‍ട്ടിന്‍ പുലിക്കുന്നേലും, ട്രഷറര്‍ ആയി തോമസ് മാത്യു കോട്ടയവും തിരഞ്ഞെടുക്കപ്പെട്ടു.

ജന: സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ട്ടിന്‍ പുലിക്കുന്നേലിനെ , സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ജോണ്‍സന്‍ ചക്കാലക്കല്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു

ജന: സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ട്ടിന്‍ പുലിക്കുന്നേലിനെ , സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ജോണ്‍സന്‍ ചക്കാലക്കല്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു

മറ്റു ഭാരവാഹികള്‍ ഇനി പറയുന്നവരാണ് :
വൈസ് ചെയര്‍മാന്‍മാര്‍ അലക്‌സാണ്‍ടര്‍ മത്തായി, ബിജു പള്ളിക്കര, സുനില്‍ ഫ്രാന്‍സിസ്
വൈസ് പ്രസിഡന്റുമാര്‍ മനോജ് ജേക്കബ്, സിജോ കുര്യന്‍, ബെന്നി മൂലന്‍
സെക്രട്ടറിമാര്‍ മാത്യു സെല്‍ബ്രിഡ്ജ്, ടോജോ ബ്ലാക്ക്‌റോക്ക്, ജോസ് കോലംകുഴി
ആര്‍ട്‌സ് ക്ലബ് സെക്രട്ടറി : ജിജോ പീടികമല, ജിപ്‌സണ്‍ ജോസ്
സ്‌പോര്‍ട്‌സ് സെക്രട്ടറി : ജോര്‍ജ്കുട്ടി പുറപ്പന്താനം
യുത്ത് സെക്രട്ടറി : നോബിള്‍ മാത്യു

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ :
രാജു കുന്നക്കാട്ട്, ഷൈബു കൊച്ചിന്‍, മജു പേക്കല്‍, ജോണ്‍സന്‍ ചക്കാലക്കല്‍, റെജി കുര്യന്‍, അലക്‌സ് ചെമ്പിതാനം, ഷാജു കുര്യന്‍(കോര്‍ക്ക്), ഷാബു കുഞ്ഞച്ചന്‍ , ഹാരി തോമസ്(കോര്‍ക്ക്) , ജോസഫ് ജോസഫ്(കോര്‍ക്ക്), ലിജോ ജോസഫ്(കോര്‍ക്ക്), എബി ഫ്രാന്‍സിസ്,ജോസഫ് കളപ്പുരക്കല്‍, ബിജോയ് പുല്ലുകാലായില്‍, പ്രദീപ് കൂട്ടുമ്മേല്‍, മാര്‍ട്ടിന്‍ കാഞ്ഞിരം നില്‍ക്കുന്നതില്‍, സണ്ണി ബ്ലാക്ക്‌റോക്ക്, സൈജു ബ്ലാഞ്ചട്‌സ്ടൗണ്‍, ബിനോയ് കുടിയിരുപ്പില്‍, ജിജി ജോണ്‍സന്‍, അഡ്വ: ജസ്റ്റിന്‍ ജോസ്, സണ്ണി ഇളംകുളത്ത്,മാത്യൂസ് ചേലക്കല്‍, ഡോമിനിക് സാവ്യോ,ജോസ് മത്തായി, തോമസ് കളത്തിപ്പറമ്പില്‍,റോയ് പേരയില്‍, സെബാസ്റ്റ്യന്‍ കുന്നുംപുറം,സുരേഷ് സെബാസ്റ്റ്യന്‍, ഷിജോ മാറാട്ടില്‍, സുനില്‍ മുണ്‍ടുപാലക്കല്‍, ടോമി ആദംസ്ടൗണ്‍, ജിബി കില്‍കെന്നി, സോജന്‍ അങ്കമാലി, ജയന്‍ തോമസ്.

അഡ്വ: ജോര്‍ജ് ജോസഫ് വരണാധികാരി ആയിരുന്നു.5

പുതിയ ഭാരവാഹികളെ ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി) ഫോണ്‍ വഴി അഭിനന്ദിച്ചു. ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ് റീജിയന്‍ സെക്രട്ടറി മജു പേക്കല്‍, യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, മുന്‍ ചെയര്‍മാന്‍ ജോണ്‍സന്‍ ചക്കാലക്കല്‍, യൂറോപ്പ് റീജിയന്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് ചെമ്പിതാനം, മുന്‍ സെക്രട്ടറി റെജി കുര്യന്‍, ഷാബു കുഞ്ഞച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.VETTI

Scroll To Top